മുക്കത്ത് ബൈക്കിൽ കാറിടിച്ച് അപകടം.ബൈക്ക് യാത്രക്കാരന് പരിക്ക്. പെരുമണ്ണ -കൊയിലാണ്ടി സംസ്ഥാനപാതയിൽ മുക്കത്ത് സമീപം നെല്ലിക്കാപറമ്പിലാണ് അപകടമുണ്ടായത്. മുക്കം ഭാഗത്ത് നിന്ന് വന്ന ബൈക്ക് യാത്രികനെയാണ് അരീക്കോട് ഭാഗത്ത് നിന്ന് വന്ന കാർ ഇടിച്ചത് .
ബൈക്ക് യാത്രികൻ മറ്റൊരു റോഡിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്നതിനിടെ കാർ തനിക്ക് നേരെ വന്ന ഇടിക്കുമെന്ന് മനസ്സിലാക്കിയതോടെ ബൈക്കിൽ നിന്ന് ചാടി രക്ഷപെടാൻ ശ്രമിക്കുന്നുണ്ട്. അപ്പോയെക്കും കാർ ഇടിച്ച് വീഴുത്തുകയായിരുന്നു. അപകടത്തിൽ റോഡിലേക്ക് വീണ യുവാവിന് നിസാരമായ പരിക്കേറ്റു. രണ്ടുവാഹനങ്ങളും വേഗത കുറവായതിനാൽ വലിയ ഒരു അപകടം ഒഴിവായി. അപകടത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്തുവന്നു.