തൃശ്ശൂരില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ഓര്‍ഡിനറി ബസിന് പുറകില്‍ ഇടിച്ച് യാത്രക്കാര്‍ക്ക് പരുക്കേറ്റു. കൊടകര ദേശീയപാത പേരാമ്പ്രയില്‍ അപ്പോളോ ടയേഴ്‌സിന്റെ മുന്‍പില്‍ ആണ് അപകടമുണ്ടായത്. കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ഓര്‍ഡിനറി ബസിന് പുറകില്‍ ഇടിച്ച് 14 പേര്‍ക്കാണ് പരുക്കേറ്റത്.
തിങ്കളാഴ്ച പകല്‍ 10:30 ഓടെ ചാലക്കുടി ഭാഗത്തുനിന്ന് തൃശൂരിലേക്ക് പോകുകയായിരുന്ന ബസുകള്‍ അപകടത്തില്‍പ്പെടുകയായരുന്നു. പരുക്കേറ്റവരെ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. പരുക്കേറ്റ ആരുടെയും നില ഗുരുതരമല്ല.
പെരുമ്പാവൂര്‍ കുന്നതോടി നിമിഷ (28), വിടപ്പുഴ കുടിലില്‍ അബ്ദുല്‍ സലാം (38), മറ്റത്തൂര്‍ കോരേച്ചാല്‍ പാറമേക്കാടന്‍ രതീഷ് (43), കോട്ടയം സ്വദേശി നിതീഷ് (39), തൊടുപുഴ സ്വദേശി ജയ്ജി മത്യു (49), കൊടകര പുളിയാനിപറമ്പില്‍ സരള (65), വയനാട് സ്വദേശി ബേബി (63), കോതമംഗലം സ്വദേശി താജുദ്ദീന്‍ (44), കാതിക്കുടം സ്വദേശി ജെയ്സണ്‍ (47), വി ആര്‍ പുരം രാമന്‍ (65), കണ്ണൂര്‍ ദീപേഷ് (34), മുവാറ്റുപുഴ കൃഷ്ണകുമാര്‍ (53), നാട്ടിക സ്വദേശി വിനോദ് (54), പാലക്കാട് സ്വദേശി ഗോകുല്‍ ദാസ് എന്നിവരാണ് അപകടത്തില്‍ പരുക്കറ്റ് ചികിത്സ തേടിയത്.