കോടഞ്ചേരി.കണ്ണോത്ത്സെന്റ് ആന്റണിസ് ഹൈസ്കൂളിൽ വായന വാര ആഘോഷത്തിന്റെ സമാപനം പുസ്തക നിറവ് എന്ന പേരിൽ പുസ്തക പ്രദർശനത്തോടെ സമാപിച്ചു വിവിധ എഴുത്തുകാരുടെ ആയിരത്തോളം പുസ്തകങ്ങൾ പ്രദർശിപ്പിച്ചപ്പോൾ പുസ്തകത്തിന്റെ നിറവ് കുട്ടികളുടെ മനസിന്റെ നിറവായി മാറി.സമകാലിക സമൂഹത്തിൽ വായന യുടെ പ്രാധാന്യം കുറയുന്നതും ഡിജിറ്റൽ യുഗത്തിന്റെ വെല്ലുവിളികളിൽ നിന്നും വിമുക്തരാക്കി വിദ്യാർത്ഥികളെ വായനയുടെ തിരിച്ചറിവിലേക്കു തിരികെ കൊണ്ടുവരുന്നതിനും വേണ്ടി സെന്റ് ആന്റണിസ് സ്കൂൾ കണ്ണോത്ത് സംഘടിപ്പിച്ച ഈ പുസ്തക പ്രദർശനം ഏവർക്കും വായനയുടെ ലോകത്തേക്കുള്ള ഉൾ വിളി ആയി.ചടങ്ങിൽ ഹെഡ്മാസ്റ്റർ. റോഷിൻ മാത്യു, സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാ. എബിൻ, പിടിഎ പ്രസിഡന്റ്. അഭിലാഷ് ജേക്കബ്,. സജീവൻ മാണിക്കോത്ത്,ആർദ്ര. ആർ, എവിലിൻ മരിയ എന്നിവർ സംസാരിച്ചു.