മലപ്പുറം: മഞ്ചേരി ഗവൺമെൻ്റ് മെഡിക്കൽ കോളജ് കെട്ടിടത്തിൻ്റെ ജനൽ കാറ്റിൽ അടർന്നു വീണ് അപകടം.രണ്ട് നഴ്‌സിങ് വിദ്യാർഥിനികൾക്കു പരിക്കേറ്റു.
ഒന്നാം വർഷ ബിഎസ്‌സി നഴ്‌സിങ് വിദ്യാർഥിനികളായ ബി. ആദിത്യ, പി.ടി.നയന എന്നിവർക്കാണ് തലയ്ക്കു പരിക്കേറ്റത്. ഇരുവരെയും ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു.