പയമ്പ്ര:തിരുവോണത്തിന് പൂക്കളമൊരുക്കാൻ മറുനാടൻ പൂക്കൾക്ക് പകരം നാട്ടിൽ തന്നെ പുഷ്പകൃഷി ചെയ്ത് പൂക്കൾ ഉദ്പ്പാദിപ്പിക്കുക എന്ന ലക്ഷ്യം വച്ച് കുരുവട്ടൂർ ഗ്രാമപഞ്ചായത്ത് വനിതാ ഗ്രൂപ്പുകൾക്കായി നടപ്പാക്കുന്ന പുഷ്പ കൃഷി പദ്ധതിയുടെ ഉദ്ഘാടനം പുറ്റ്മണ്ണിൽ താഴത്തെ മലർവാടി ഗ്രൂപ്പിന്റെ കൃഷി സ്ഥലത്ത് തൈകൾ നട്ടുകൊണ്ട് പ്രസിഡന്റ്. സരിത. എ. നിർവഹിച്ചു.
വാർഡ് അംഗം ശശികല പുനപ്പോത്തിൽ, അധ്യക്ഷത വഹിച്ച ചടങ്ങിൽ വികസന കാര്യ സ്ഥിരം സമിതി ചെയർ പേഴ്സൺ സിന്ധു പ്രദോഷ് മുഖ്യാതി ഥി യായി. കൃഷി ഓഫീസർ രമ്യ. എം., കൃഷി അസിസ്റ്റന്റ് പ്രജില,എന്നിവർ കൃഷി രീതികൾ വിശദീകരിച്ചു. രാമചന്ദ്രൻ നായർ, കെ. സി. ഭാസ്കരൻ, സോമസുന്ദരൻ കെ. പി, ശ്രീനിവാസൻ നായർ പി., ശ്രീധര മേനോൻ, സുനജ നിഷാദ്, അനിഷ സുധേഷ്, ലിമിഷബിജു എന്നിവർ സംസാരിച്ചു.