ഭാസ്കര കാരണവർ വധക്കേസ്; ഷെറിനെ മോചിപ്പിക്കാൻ ഗവർണറുടെ അനുമതി, ഉത്തരവിറങ്ങി

July 15, 2025, 2:16 p.m.

തിരുവനന്തപുരം: ഭാസ്കര കാരണവർ വധക്കേസ് പ്രതി ഷെറിനെ മോചിപ്പിക്കാൻ സർക്കാർ ഉത്തരവിറങ്ങി. ജനുവരിയിലെ മന്ത്രിസഭായോഗ തീരുമാനം ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ അംഗീകരിച്ചതിനെ തുടർന്നാണ് ഇന്ന് ആഭ്യന്തരവകുപ്പ് ഉത്തരവിറക്കിയത്. നിലവിൽ കണ്ണൂർ സെൻട്രൽ ജയിലിലുള്ള ഷെറിൻ പരോളിലാണ്. സർക്കാർ ഉത്തരവ് ജയിലിലെത്തിയാൽ നടപടികൾ പൂർത്തിയാക്കി ഷെറിനെ മോചിപ്പിക്കും.

ചെങ്ങന്നൂർ സ്വദേശി ഭാസ്കര കാരണവർ 2009 നവംബർ എട്ടിനാണ് കൊല്ലപ്പെട്ടത്. മകന്റെ ഭാര്യയായിരുന്ന ഷെറിനും കാമുകനും ചേർന്നാണ് അമേരിക്കൻ മലയാളിയായ ഭാസ്കര കാരണവരെ കൊലപ്പെടുത്തിയത്. തന്റെ വഴിവിട്ട ബന്ധം കണ്ടെത്തിയതിനെ തുടർന്നായിരുന്നു ഭാസ്കര കാരണവരെ ഷെറിൻ കൊലപ്പെടുത്തിയത്. കാമുകൻ ബാസിത് അലി കേസിലെ രണ്ടാം പ്രതിയാണ്.

മോഷണത്തെ തുടർ‌ന്നുണ്ടായ കൊലപാതകമെന്ന് ആദ്യം കരുതിയ കേസിലാണ് മരുമകളായ ഷെറിൻ പിടിയിലായത്. ഷെറിന്റെ ഫോൺ കോൾ പട്ടിക പരിശോധിച്ചപ്പോൾ ഒരു നമ്പരിലേക്ക് 55 കോളുകൾ പോയതായി കണ്ടെത്തി. രണ്ടാം പ്രതി ബാസിത് അലിയുടെ ഫോണിലേക്കായിരുന്നു ഫോൺ കോളുകൾ പോയത്. കൊല്ലപ്പെട്ട ഭാസ്കര കാരണവരുടെ കിടപ്പുമുറിയിലെ അലമാരയുടെ പിടിയിൽ കാണപ്പെട്ട വലത് തള്ളവിരലിന്റെ പാട് ബാസിത് അലിയുടേതാണെന്ന് പിന്നീടു തെളിഞ്ഞു.

മാവേലിക്കര അതിവേഗ കോടതിയാണ് ഷെറിനെ ജീവപര്യന്തം ശിക്ഷക്ക് വിധിച്ചത്. ഹൈകോടതി ഉത്തരവ് ശരിവെച്ചു. ഷെറിൻ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. കൊലക്കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയാണ് ഷെറിൻ. 2009 നവംബറിലാണ് ഷെറിൻ റിമാൻഡിലായത്. റിമാൻഡ് കാലാവധികൂടി ശിക്ഷയായി കണക്കാക്കി, 2023 നവംബറിൽ 14 വർഷം തികച്ചു. കൊ​ല​ക്കേ​സി​ൽ ജീ​വ​പ​ര്യ​ന്തം ശി​ക്ഷ​യ​നു​ഭ​വി​ക്കു​ന്ന ഷെ​റി​ന് ശി​ക്ഷാ​യി​ള​വ് ന​ൽ​ക​ണ​മെ​ന്ന് മ​ന്ത്രി​സ​ഭ നേ​ര​ത്തേ തീ​രു​മാ​നി​ച്ച​ത് വ​ലി​യ വി​വാ​ദ​മാ​യി​രു​ന്നു. സ​ർ​ക്കാ​ർ​ത​ല​ത്തി​ലെ ഉ​ന്ന​ത ബ​ന്ധ​മാ​ണ് തീ​രു​മാ​ന​ത്തി​നു പി​ന്നി​ലെ​ന്നും ജ​യി​ലി​ലെ മ​റ്റ് ത​ട​വു​കാ​ർ​ക്കി​ല്ലാ​ത്ത പ​രി​ഗ​ണ​ന​യാ​ണ് അ​വ​ർ​ക്ക് ല​ഭി​ക്കു​ന്ന​തെ​ന്നു​മാ​യി​രു​ന്നു ആ​രോ​പ​ണം


MORE LATEST NEWSES
  • ടാങ്കർ ലോറിക്ക് പിന്നിൽ സ്കൂട്ടറിടിച്ച് യുവാവിനു ദാരുണാന്ത്യം
  • താമരശ്ശേരി ചുരത്തില്‍ മള്‍ട്ടിആക്‌സില്‍ വാഹനങ്ങള്‍ക്കും പ്രവേശനാനുമതി
  • അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു
  • തേങ്ങയിടാൻ വിളിച്ചില്ല;പ്രതികാരം തീർത്തത് വാതിലുകൾ കത്തിച്ചു; പ്രതി അറസ്റ്റിൽ
  • സുഹൃത്തുക്കൾക്കൊപ്പം മത്സരിച്ച് മദ്യപാനം; പ്ലസ്ടു വിദ്യാർത്ഥി ആശുപത്രിയിൽ
  • വയനാട്ടിലേക്കുള്ള തുരങ്കപാതയുടെ നിർമാണ ഉദ്ഘാടനം മുഖ്യമന്ത്രി ഇന്ന് നിർവഹിക്കും
  • ഒൻപതാം ക്ലാസ് വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
  • കിണറ്റിൽ കാട്ടാന വീണു; വനംവകുപ്പ് എത്തിയില്ല; പ്രതിഷേധവുമായി നാട്ടുകാര്‍
  • കാർ നിയന്ത്രണംവിട്ട് ഹൈവേയിലെ തൂണിലിടിച്ച് ഒരു മരണം
  • മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി നാല് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം
  • ഷാജൻ സ്കറിയയ്ക്ക് മര്‍ദ്ദനം; ആക്രമിച്ചത് കാറിൽ പിന്തുടർന്നെത്തിയ സംഘം.
  • നിക്ഷേപ തട്ടിപ്പ്; കൈക്കലാക്കിയത് 60 ലക്ഷം; 'ചിലന്തി ജയശ്രി' പിടിയിൽ
  • മരണ വാർത്ത
  • എസ്റ്റേറ്റ് ഉടമയ്ക്ക് 24 കോടി അനുവദിച്ചു, തൊഴിലാളികൾക്ക് 5 ദിവസത്തിനകം ആനുകൂല്യം വിതരണം ചെയ്യണമെന്ന് ഹൈക്കോടതി
  • ഓണാഘോഷം വ്യത്യസ്ഥമാക്കി ഒടുങ്ങക്കാട് ഗ്രീന്‍വുഡ് സ്കൂളിലെ കുട്ടികൾ. ഈ വർഷത്തെ ഓണം ആഘോഷിച്ചത് ആതുര കേന്ദ്രത്തില്‍*
  • കണ്ണപുരം സ്‌ഫോടന കേസ്; പ്രതി അനൂപ് മാലിക് പിടിയില്‍
  • സ്വതന്ത്ര കർഷക സംഘം വയനാട് ജില്ലാ വനിതാ വിംഗ് നിലവിൽ വന്നു
  • തുരങ്കപാത: നിർമാണ ഉദ്ഘാടനം നാളെ; ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി
  • ആനക്കുളത്ത് വയോധികൻ ട്രെയിന്‍ തട്ടി മരിച്ചു.
  • ജമ്മു കശ്മീരിലെ റംബാനില്‍ മേഘവിസ്‌ഫോടനം; മിക്ക ജില്ലകളും വെള്ളത്തിനടിയില്‍, മരണസംഖ്യ കൂടുന്നു
  • നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ
  • സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
  • കോഴിക്കോട് ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
  • സംസ്ഥാനത്തെ എല്ലാ റേഷൻകടകളും ഓ​ഗസ്റ്റ് 31 ഞായറാഴ്ച തുറന്ന് പ്രവർത്തിക്കും
  • അഴിമതിയും ക്രമക്കേടുകളും; രണ്ട് നഗരസഭാ ഉദ്യോഗസ്ഥർക്കു സസ്പെൻഷൻ
  • കണ്ണൂര്‍ സ്ഫോടനം; മരിച്ച ആളെ തിരിച്ചറിഞ്ഞു
  • ഓണത്തിനിടെ മദ്യപാനം; 17കാരൻ അബോധാവസ്ഥയിൽ
  • പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് അതിഥി തൊഴിലാളി മരിച്ചു; മൂന്ന് പേർ കസ്റ്റഡിയിൽ
  • മദ്യലഹരിയില്‍ ട്രാക്കില്‍ കിടന്ന് യുവാവിന്റെ ആത്മഹത്യ ഭീഷണി ; വൈകിയത് മൂന്ന് ട്രെയിനുകള്‍.
  • പ്രവാസിയുടെ ബാഗ് ഫറോക്ക് റെയിൽവേ സ്റ്റേഷനിൽ വെച്ച് മോഷണം പോയി
  • തൃശ്ശൂർ കേച്ചേരിയിൽ സ്വകാര്യ ബസ്സും കെഎസ്ആർടിസി ബസ്സും കൂട്ടിയിടിച്ച് അപകടം; 15 പേർക്ക് പരിക്ക്
  • സ്വർണ്ണവില ചരിത്ര റെക്കോർഡിലേക്ക്
  • കനറാ ബാങ്ക് റീജണല്‍ ഓഫീസില്‍ ബീഫ് നിരോധനം ;ബീഫ് വിളമ്പി ജീവനക്കാരുടെ പ്രതിഷേധം
  • റോഡ് ഉദ്ഘാടനം ചെയ്തു
  • മകന്റെ മര്‍ദനത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന സിപിഎം നേതാവ് മരിച്ചു
  • മലപ്പുറം കൂട്ടിലങ്ങാടി പാലത്തിൽനിന്ന് പുഴയിൽ ചാടിയ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി
  • ഭാഷാടിസ്ഥാനത്തിൽ കുടിയേറ്റക്കാരായി കണക്കാക്കുന്ന സമീപനത്തെ രൂക്ഷമായി വിമർശിച്ച് സുപ്രിംകോടതി.
  • കളഞ്ഞു കിട്ടിയ രൂപ തിരിച്ചേല്പിച്ച കുടുംബാംഗങ്ങളെ അഭിനന്ദിച്ചു
  • കളഞ്ഞു കിട്ടിയ രൂപ തിരിച്ചേല്പിച്ച കുടുംബാംഗങ്ങളെ അഭിനന്ദിച്ചു
  • വടകരയിൽ എസ് എൻ ഡി പി നേതാവിൻ്റ വീടിന് നേരെ അക്രമണം
  • അടൂരില്‍ എസ് ഐ ജീവനൊടുക്കിയ നിലയില്‍
  • കളഞ്ഞു കിട്ടിയ രൂപ തിരിച്ചേല്പിച്ച കുടുംബാംഗങ്ങളെ അഭിനന്ദിച്ചു
  • ഓണാഘോഷത്തിനിടെ അധ്യാപകന്റെ ശകാരം; വിദ്യാര്‍ത്ഥി ജീവനൊടുക്കാന്‍ ശ്രമിച്ചു
  • കൂട്ടിലങ്ങാടി പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയെന്ന് സംശയിക്കുന്ന സ്ത്രീക്കായുള്ള തിരച്ചിൽ തുടരുന്നു
  • നമ്പർ പ്ലേറ്റില്ല; ഓണാഘോഷത്തിനെത്തിച്ച വാഹനങ്ങൾ പിടികൂടി പൊലീസ്
  • നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്, ആലപ്പുഴ നഗരത്തില്‍ ഗതാഗത നിയന്ത്രണം
  • യെമനിലെ ഇസ്രയേല്‍ വ്യോമാക്രമണം:ഹൂതി പ്രധാനമന്ത്രി കൊല്ലപ്പെട്ടു
  • കണ്ണൂരില്‍ വന്‍ സ്‌ഫോടനം; രണ്ട് മരണം
  • ഫറോക്ക് IOC പ്ലാൻ്റിലെ ഇന്ധന സംഭരണിയിൽ വെൽഡിങ് ജോലിക്കിടെ തീ പിടുത്തം
  • ബെെക്കബകടത്തില്‍ പുതുപ്പാടി സ്വദേശി മരണപ്പെട്ടു