കൊച്ചി: എളംകുളത്ത് ഫ്ലാറ്റ് കേന്ദ്രീകരിച്ച് ലഹരി വസ്തുക്കൾ വില്പന നടത്തിയ യുവതി അടക്കം നാല് പേരെ ഡാൻസാഫ് പിടികൂടി. കോഴിക്കോട് സ്വദേശി ദിവ്യ, മലപ്പുറം സ്വദേശി ഹിജാസ് മുഹമ്മദ്, പെരിന്തൽമണ്ണ സ്വദേശി ഷാമിൽ, കോഴിക്കോട് സ്വദേശി അബൂ ഷാമിൽ എന്നിവരാണ് അറസ്റ്റിലായത്.
ഇവരിൽ നിന്ന് 115 ഗ്രാം എംഡിഎംഎയും 35 ഗ്രാം എക്സ്റ്റസി പിൽസും രണ്ട് ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. വിൽപ്പനയ്ക്കായാണ് സംഘം ലഹരിയെത്തിച്ചതെന്ന് പൊലീസ് കണ്ടെത്തി. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടന്നുവരികയാണ്. ഇവർക്ക് എവിടെ നിന്നാണ് ലഹരിയെത്തിയതെന്നതടക്കം അന്വേഷിക്കും.
മറ്റൊരു സംഭവത്തിൽ എറണാകുളം സൗത്തിലെ അനാശാസ്യ കേന്ദ്രത്തിലെ റെയ്ഡില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രണയം നടിച്ച് പെൺകുട്ടികളെ വശത്താക്കിയ ശേഷം ലഹരി നൽകിയാണ് അക്ബർ അലി ഇവരെ അനാശാസ്യ കേന്ദ്രത്തിലെത്തിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു. നഗരത്തിലെ ചില വിദ്യാർഥിനികളും ഐടി പ്രഫഷണലുകളും അടക്കം അക്ബറിന്‍റെ വലയിൽ കുടുങ്ങിയതായാണ് സംശയം.
ഇന്നലെ നടന്ന റെയ്ഡില്‍ അനാശാസ്യ കേന്ദ്രത്തിന്‍റെ നടത്തിപ്പുകാരൻ മണ്ണാർക്കാട് സ്വദേശി അക്ബർ അലിയെ പൊലീസ് അറസ്റ്റ് ചെയ്തു. മണ്ണാർക്കാട് സ്വദേശി അക്ബർ അലിയാണ് കേസിലെ മുഖ്യകണ്ണി. പ്രണയം നടിച്ച് പെൺകുട്ടികളെ വശത്താക്കിയ ശേഷം ഇവർക്ക് അക്ബർ ലഹരി നൽകിയിരുന്നുവെന്ന് പൊലീസ് പൊലീസ് പറയുന്നു.
ലഹരിക്ക് അടിമയായ പെൺകുട്ടികളെ അനാശാസ്യത്തിന് ഉപയോഗിച്ച് അക്ബർ സമ്പാദിച്ചത് ലക്ഷങ്ങളാണ്. അക്ബറിന്റെ വലയിൽ നഗരത്തിലെ ചില വിദ്യാർത്ഥിനികളും ഐ ടി പ്രഫഷണലുകളുമടക്കം കുടുങ്ങിയതായി സംശയമുണ്ട്. അനാശാസ്യ കേന്ദ്രത്തിൽ നിന്ന് ഉത്തരേന്ത്യക്കാരായ ആറ് പെൺകുട്ടികളാണ് ഇന്നലെ പിടിയിലായത്.