ഇടുക്കി: ഇടുക്കി കട്ടപ്പനയിൽ എംഡിഎംഎയുമായി ഒരാൾ പോലീസ് പിടിയിലായി. കോഴിക്കോട് കൊയിലാണ്ടി സ്വദേശി ഷാലീന ഹൗസിൽ ഫാരിസ് മുഹമ്മദ് ആണ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും 27 ഗ്രാം എംഡിഎംഎ പിടികൂടി. ബംഗളൂരുവിൽ നിന്നുമാണ് എംഡിഎംഎ വില്‍പ്പനക്കായി എത്തിച്ചതെന്ന് പ്രതി ചോദ്യം ചെയ്യലിൽ പറഞ്ഞു.
പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് കട്ടപ്പന ബൈപാസ് റോഡിൽ പരിശോധന നടത്തുന്നതിനിടെ സംശയാസ്പദമായ സാഹചര്യത്തിൽ ഇയാളെ കണ്ടപ്പോൾ ചോദ്യം ചെയ്ത് ദേഹ പരിശോധന നടത്തുകയായിരുന്നു. ഇതിനിടെയാണ് ശരീരത്തിൽ ഒളിപ്പിച്ചു വച്ചിരുന്ന 27 ഗ്രം എംഡിഎംഎ കണ്ടെടുത്തത്. ചൊവ്വാഴ്ച രാവിലെ ബംഗളൂരുവിൽ നിന്നെത്തിയ യുവാവ് എംഡിഎംഎ മറ്റൊരാൾക്ക് കൈമാറാൻ കട്ടപ്പനയിൽ കാത്തുനിൽക്കുന്നതിനിടെയാണ് പോലീസ് പിടിയിലായത്