മുംബൈ: മുഖ്യമന്ത്രി പിണറായി വിജയന്‍റെ പേരിലെ ഇ-മെയിൽ ഐ.ഡിയിൽനിന്ന് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന് (ബി.എസ്.ഇ.) ബോംബ് ഭീഷണി. കെട്ടിടത്തിനുള്ളിൽ നാല് ബോംബുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും ഇന്ന് മൂന്നു മണിക്ക് സ്ഫോടനമുണ്ടാകുമെന്നുമാണ് സന്ദേശം ലഭിച്ചത്.
ബോംബ് സ്ക്വാഡും പൊലീസും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്. സംശയകരമായ വസ്തുക്കൾ ഒന്നും കണ്ടെത്തിയിട്ടില്ല.സംഭവത്തിൽ എം.ആർ.എ മാർഗ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.