ജില്ലാ സബ് ജൂനിയർ ഫെൻസിങ് ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെയും പെൺ കുട്ടികളുടെയും വിഭാഗങ്ങളിൽ ജേതാക്കളായ എളേറ്റിൽ എം. ജെ ഹയർ സെക്കന്ററി സ്കൂൾ ടീമിന് കേരള സ്പോർട്സ് കൗൺസിൽ അംഗം ടി. എം അബ്ദുറഹിമാൻ ട്രോഫി സമ്മാനിക്കുന്നു.
കോഴിക്കോട് :ജില്ലാ ഫെൻസിങ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജില്ലാ സബ് ജൂനിയർ ഫെൻസിങ് ചാമ്പ്യൻഷിപ്പിൽ ആൺ കുട്ടികളുടെയും പെൺ കുട്ടികളുടെയും വിഭാഗങ്ങളിൽ എളേറ്റിൽ എം. ജെ ഹയർ സെക്കന്ററി സ്കൂൾ ജേതാക്കളായി. ആൺ കുട്ടികളിൽ ഹിമായത്തുൽ ഇസ്‌ലാം ഹയർ സെക്കന്ററി സ്കൂളും പെൺ കുട്ടികളിൽ പുതുപ്പാടി സ്പോർട്സ് അക്കാദമിയും രണ്ടാം സ്ഥാനം നേടി. കേരള സ്പോർട്സ് കൗൺസിൽ അംഗം ടി. എം അബ്ദുറഹിമാൻ ജേതാക്കൾക്ക് ട്രോഫി സമ്മാനിച്ചു.
ജില്ലാ ഫെൻസിങ് അസോസിയേഷൻ പ്രസിഡന്റ് പി. ഷഫീഖ് അധ്യക്ഷത വഹിച്ചു. പി. പി മുഹമ്മദ് ഇസ്മായിൽ, ഇക്ബാൽ കത്തറമ്മൽ, എം. പി മുഹമ്മദ് ഇസ്ഹാഖ്, പി. കെ അബ്ദുൽ ജലീൽ, പി. ടി അബ്ദുൽ അസീസ്, പി. കെ സുകുമാരൻ, ജില്ലാ സെക്രട്ടറി സി. ടി ഇൽ യാസ് എന്നിവർ സംസാരിച്ചു