തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിന്റെ രണ്ടാമത്തെ സപ്ലിമെന്ററി അലോട്ട്മെന്റ് പ്രകാരമുള്ള വിദ്യാര്‍ഥി പ്രവേശനം നാളെ മുതല്‍ ആരംഭിക്കും. നാളെ രാവിലെ 10 മുതല്‍ 17 ന് വൈകിട്ട് 4 വരെയാണ് പ്രവേശനം നടക്കുക. അലോട്ട്മെന്റ് വിവരങ്ങള്‍ https://hscap.kerala.gov.in ല്‍ ലഭിക്കും.
അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളില്‍ രക്ഷകര്‍ത്താവിനോടൊപ്പം സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ സഹിതം എത്തണം. വിദ്യാര്‍ഥികള്‍ക്ക് പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്മെന്റ് ലെറ്റര്‍ അലോട്ട്മെന്റ് ലഭിച്ച സ്‌കൂളില്‍ നിന്ന് പ്രിന്റെടുത്ത് അഡ്മിഷന്‍ സമയത്ത് നല്‍കും.
തദ്ദേശ തെരഞ്ഞെടുപ്പിൽ 21,000-ത്തിലധികം വാർഡുകൾ സ്വന്തമാക്കാൻ ബിജെപി,തെക്കൻ കേരളത്തിൽ 'വിജയം ഉറപ്പായ' 300 വാർഡുകളുണ്ടെന്നും വിലയിരുത്തൽ
അലോട്ട്മെന്റ് ലഭിക്കുന്നവര്‍ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകളിലേക്കുള്ള സപ്ലിമെന്ററി അലോട്ട്മെന്റും പ്രസിദ്ധീകരിച്ചിട്ടുണ്ട്. തുടര്‍ അലോട്ട്മെന്റുകള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ 18ന് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും