മനന്തവാടി: വള്ളിയൂർക്കാവ് ചെറിയ പാലത്തിന് സമീപം യുവാവിനെ പുഴയിൽ കാണാതായി.കമ്മന പയ്യപ്പള്ളി പൗലോസിന്റെ മകൻ അതുൽ പോൾ (19) ആണ് പുഴയിൽ അകപ്പെട്ടത് .രാത്രി ഏഴരയോടെയാണ് കാണാതായത്.
. ഇയാളെ കണ്ടെത്തുന്നതിനായി ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ ഇന്നലെ രാത്രി മുതൽ പുഴയിൽ തിരച്ചിൽ നടത്തിയിരുന്നു. തുടർന്ന് തിരച്ചിൽ ഇന്നത്തേക്ക് മാറ്റിവെച്ചു. പ്രദേശവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തുകയായിരുന്നു. പ്രദേശവാസികൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.