മണ്ണാർക്കാട് : മണ്ണാർക്കാട് മൂന്നാമത്തെയാൾക്കും നിപയെന്ന് സംശയം. കുമരംപുത്തൂർ ചങ്ങലീരിയിൽ മരിച്ച 58 കാരന്റെ മകൻ 32 കാരനാണ് നിപയെന്ന് സംശയമുള്ളത്. ഇയാളുടെ സ്രവം മഞ്ചേരി മെഡിക്കൽ കോളേജ് ലാബിൽ പരിശോധന നടത്തിയപ്പോഴാണ് പോസിറ്റീവ് എന്ന് കണ്ടെത്തിയത്. തുടർന്ന് സ്രവം പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്. മണ്ണാർക്കാട് വീണ്ടും നിപ സ്ഥിരീകരിച്ചതിനാൽ മണ്ണാർക്കാട് കനത്ത ജാഗ്രത നിർദേശമാണ് ആരോഗ്യ വകുപ്പ് നൽകുന്നത്. ഇന്ന് പാലക്കാട് നടക്കുന്ന ആരോഗ്യവകുപ്പ് അധികൃതരുടെ യോഗത്തിൽ കൂടുതൽ തീരുമാനങ്ങൾ എടുത്തേക്കും.