താമരശ്ശേരി.ചുരം തകരപ്പാടിക്ക് സമീപം ബ്രേക്ക് നഷ്ടപ്പെട്ട ദോസ്ത് ലോറി മൂന്ന് വാഹനങ്ങളിൽ ഇടിച്ച് അപകടം,ബൈക്ക്,കാർ പിക്കപ്പ് എന്നീ വാഹനങ്ങളിലാണ് ദോസ്ത് ഇടിച്ചത്, അപകടത്തിൽ ബൈക്ക് യാത്രക്കാരനായ രാമനാട്ടുകര സ്വദേശി മുഹമ്മദലിക്ക് പരിക്ക് പറ്റി,അദ്ദേഹത്തെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി, നിലവിൽ ഗതാഗത തടസ്സങ്ങൾ ഒന്നുമില്ല
ചുരം ഗ്രീൻ ബ്രിഗേഡിന്റെ വളണ്ടിയർമാരും യാത്രക്കാരും അപകടസ്ഥലത്ത് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി