താമരശേരി: ഗവ: യു.പി.സ്കൂളിൽ 2024-25 വർഷത്തെ പഞ്ചായത്ത് ഫണ്ടിലുൾപ്പെടുത്തി നവീകരിച്ച സ്റ്റാഫ് റൂം ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എ. അരവിന്ദൻ നിർവ്വഹിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ അഡ്വ: ജോസഫ് മാത്യു അധ്യക്ഷതവഹിച്ച യോഗത്തിൽ വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എം.ടി അയ്യൂബ് ഖാൻ, ക്ഷേമ കാര്യ കമ്മറ്റി ചെയർപഴ്സൻ മഞ്ജിത കെ.കെ, അനിൽ വിപി, സുൽഫിക്കർ, ജ്യോതി സുനിൽ എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് റോസമ്മ ചെറിയാൻ സ്വാഗതവും ഇംപ്ലിമെന്റിംഗ് ഓഫീസർ മുഹമ്മദ് സാലിഹ് നന്ദിയും പറഞ്ഞു.
സ്കൂളിൽ നടപ്പാക്കുന്ന ഇംഗ്ലീഷ് ഭാഷാ പരിപോഷണ പദ്ധതി ( ഇ.എൽ ഇ.പി)യുടെ ഉദ്ഘാടനം താമരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എ അരവിന്ദൻ നിർവ്വഹിച്ചു. സർക്കാർ പ്രൈമറി സ്കൂൾ വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് സംവേദനാത്മക കഴിവ് മെച്ചപ്പെടുത്തുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പാക്കിയ പദ്ധതിയാണ് ഇ.എൽ.ഇ.പി.
പ്രധാനാധ്യാപിക റോസമ്മ ചെറിയാൻ സ്വാഗതം പറഞ്ഞ ചടങ്ങിന് അധ്യക്ഷത വഹിച്ചത് വാർഡ് മെമ്പറും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാനുമായ അഡ്വ: ജോസഫ് മാത്യു വാണ്. ഇ.എൽ. ഇ.പി പദ്ധതി വിശദീകരണം കൊടുവള്ളി BPC മെഹറലി നിർവ്വഹിച്ചു. സ്കൂൾ പി ടി എ പ്രസിഡൻ്റ് അനിൽ വി.പി, എസ് എം സി ചെയർമാൻ സുൽഫിക്കർ അധ്യാപകരായ ജലജ, ലിഷ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.