മലപ്പുറം കൊണ്ടോട്ടിയിൽ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്നു ഷോക്കേറ്റ് ഗൃഹനാഥൻ മരിച്ചു. കൊണ്ടോട്ടി നീറാട് സ്വദേശി മങ്ങാട്ട് മുഹമ്മദ് ഷാ (58) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെ വീടിന്റെ പിറകിലെ തോട്ടത്തിൽ ആണ് സംഭവം. വീണുകിടക്കുന്നത് കണ്ട് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല