കോഴിക്കോട്: കോഴിക്കോട് വടകരയിലെ ഭർതൃവീട്ടിൽ യുവതിയെ ഭർത്താവും വീട്ടുകാരും പീഡനത്തിനിരയാക്കിയതായി പരാതി. ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയും തൻ്റെ വീട്ടുകാർ നൽകിയ സ്വർണാഭരണം തട്ടിയെടുത്തതായും പരാതിയിൽ പറയുന്നു.
വടകര സ്വദേശിനി പുറങ്കര ബൈത്തുൽ റയ്യാൻ വീട്ടിൽ റോസിന അസീസ് നൽകിയ പരാതിയിൽ ഭർത്താവുൾപ്പടെ മൂന്ന് പേർക്കെതിരെ വടകര പോലീസ് കേസെടുത്തത്. വടകര സ്വദേശി ഭർത്താവ് മുഹമ്മദ് ഷമീം, ഭർതൃ മാതാവ് സുലേഖ, ഭർതൃ പിതാവ് സലിം എന്നിവർക്കെതിരെയാണ് കേസ്. സ്ത്രീധനം നൽകിയത് കുറഞ്ഞു പോയെന്നും യുവതിക്ക് വീട്ടുകാർ നൽകിയ 20 പവൻ സ്വർണാഭരണങ്ങൾ ആവശ്യത്തിനെടുത്ത് ചെലവാക്കി തിരിച്ചു നൽകിയില്ലെന്നും പരാതിയിൽ പറയുന്നു.