കണ്ണൂർ:ഭാസ്‌കര കാരണവർ വധക്കേസ് പ്രതി ഷെറിൻ ജയിൽ മോചിതയായി. ഷെറിന് ശിക്ഷാ ഇളവ് നൽകി ഉത്തരവ് കഴിഞ്ഞദിവസം പുറത്തിറങ്ങിയിരുന്നു. പരോളിലായിരുന്ന ഷെറിൻ ഇന്ന് നാലുമണിയോടെയാണ് കണ്ണൂർ വനിതാ ജയിലിൽ എത്തി നടപടികൾ പൂർത്തീകരിച്ച് പുറത്തിറങ്ങിയത്.
ഷെറിന്‍ ഉള്‍പ്പെടെ 11പേര്‍ക്ക് ശിക്ഷായിളവ് നല്‍കി ജയിലില്‍ നിന്ന് വിട്ടയക്കണമെന്ന മന്ത്രിസഭാ യോഗത്തിന്റെ ശിപാര്‍ശ ഗവർണർ രാജേന്ദ്ര ആര്‍ലേക്കര്‍ അംഗീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജയിലില്‍ നിന്ന് മോചിപ്പിക്കാനുള്ള ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കിയത്. മൂന്ന് ദിവസം മുൻപാണ് കണ്ണൂർ സെൻട്രൽ ജയിലിലേക്ക് ഈ ഉത്തരവ് എത്തിയത്