കൊല്ലം: കൊല്ലം: ടെക്സ്റ്റൈൽ കടയുടമയെയും കടയിലെ മാനേജരായ യുവതിയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ജില്ലയിലെ ആയൂരിലാണ് സംഭവം. ടെക്സ്റ്റൈൽ ഷോപ്പ് ഉടമ കോഴിക്കോട് സ്വദേശി അലി, പള്ളിക്കൽ സ്വദേശി ദിവ്യ എന്നിവരാണ് മരിച്ചത്. കടയിലെ മാനേജരാണ് ദിവ്യ. വിവരമറിഞ്ഞ് ചടയമംഗലം പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും