അൽഐൻ: മലപ്പുറം വേങ്ങര കുറ്റാളൂർ ചാലിൽകുണ്ട് സ്വദേശി അൻസാർ മേലേതൊടി (40) അൽഐനിലെ സ്വൈഹാനിൽ നിര്യാതനായി. അൽഐനിലെ ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്നു. ജിമി അൽഐൻ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നടപടി ക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും. പിതാവ്: ബീരാൻ മേലേതൊടി. മാതാവ്: സൈനബ. ഭാര്യ: ഫാദിയ. മക്കൾ: മുഹമ്മദ് ഷയാൻ, നുഹ ഫാത്തിമ. സഹോദങ്ങൾ: മുഹമ്മദ് അലി, റിഫാത്ത്, അജ്മൽ