മേപ്പയ്യൂർ: മേപ്പയ്യൂരിൽ നിയന്ത്രണംവിട്ട കാർ മതിലിൽ ഇടിച്ച് യുവാവ് മരിച്ചു. ഇരിങ്ങത്ത് പുത്തൻപുരയിൽ ശ്രാവണാണ് മരിച്ചത്. ശ്രാവണും സുഹൃത്ത് യാദവുമായിരുന്നു കാറിലുണ്ടായിരുന്നത്. യാദവാണ് കാറ് ഓടിച്ചിരുന്നത്. നരക്കോട് മരുതേരിപറമ്പ് പള്ളിക്ക് സമീപം ഇന്ന് രാവിലെയായിരുന്നു അപകടം. നിയന്ത്രണംവിട്ട കാർ വീടിൻ്റെ മതിലിലിടിക്കുകയായിരുന്നു.
ഇരിങ്ങത്ത് ഭാഗത്തേയ്ക്ക് വരികയായിരുന്ന കെ.എൽ 11 എ എക്സ് 123 നമ്പർ കാറാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ ഇരുവരേയും നാട്ടുകാർ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ശ്രാവണിന്റെ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുക്കും. അച്ഛൻ: കൃഷ്ണൻ. അമ്മ: സീത. സഹോദരൻ: സംഗീത്