തോൽപെട്ടി: തോൽപെട്ടി വന്യജീവി സങ്കേതത്തിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസറെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ താമരക്കുളം ചത്തിയറ മിഥുൻ ഭവനിൽ നിന്നുള്ള വിപിൻ ആർ. ചന്ദ്രൻ (41) ആണു മരിച്ചത്.
അസുഖം മൂലം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജോലിയിൽ നിന്നു വിട്ടു നിന്നിരുന്ന വിപിൻ, തോൽപെട്ടിയിലെ ഫോറസ്റ്റ് ചെക്ക്പോസ്റ്റിനു സമീപമുള്ള ക്വാർട്ടേഴ്‌സിലാണ് താമസിച്ചിരുന്നത്. ഇന്നലെ വൈകിട്ട് സഹപ്രവർത്തകർ എത്തിയപ്പോഴാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.
മൃതദേഹം വയനാട് ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. കഴിഞ്ഞ പത്ത് വർഷമായി വയനാട്ടിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസറായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു വിപിൻ. അവിവാഹിതനാണ്.