ബംഗ്ലാദേശില്‍ വ്യോമസേനാ വിമാനം സ്‌കൂള്‍ ക്യാമ്പസിലേക്ക് തകര്‍ന്നുവീണു. ഒരാള്‍ മരിച്ചു. നാല് പേര്‍ക്ക് പരുക്കേറ്റതായും സൈന്യവും അഗ്‌നിശമന സേനയും അറിയിച്ചു. തലസ്ഥാനമായ ധാക്കയിലാണ് സംഭവം. പരിശീലന വിമാനമാണ് തകർന്നത്.
എഫ്-7 ബി ജി ഐ വിമാനമാണ് തർന്നത്. ഇത് വ്യോമസേനയുടേതാണെന്ന് ബംഗ്ലാദേശ് സൈന്യം സ്ഥിരീകരിച്ചു. മൈല്‍സ്റ്റോണ്‍ എന്ന സ്‌കൂൾ- കോളേജ് വളപ്പിലാണ് വിമാനം വീണത്. അപ്പോൾ അവിടെ കുട്ടികളുണ്ടായിരുന്നു. അപകടത്തില്‍ പെട്ടവരുടെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.