ദമാം: പ്രവാസി മലയാളി കിഴക്കൻ സഊദിയിൽ ഹൃദയാഘാതം മൂലം അന്തരിച്ചു. വയനാട് പുൽപ്പള്ളി, സീത മൗണ്ട് സ്വദേശി പള്ളിതെക്കേതിൽ സജി ജേക്കബ് (46) ആണ് അൽഖോബാറിൽ മരിച്ചത്. ഇൻ്റർകോണ്ടിനൻ്റൽ ഹോട്ടൽ ജീവനക്കാരനായിരുന്നു.
നെഞ്ചുവേദനയനുഭവപ്പെട്ടതിനെ തുടർന്ന് ദമാമിലെ മുവാസത്ത് ആശുപത്രിയിൽ ചികിത്സയിൽ തുടരവേ നില വഷളാവുകയായിരുന്നു. പരേതനായ ജേക്കബ്, മേരി എന്നിവരാണ് മാതാപിതാക്കൾ. ഭാര്യ: ഷൈനി, മക്കൾ : ബ്ലെസൻ സജി, ബെൻസൻ സജി.
മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിയമനടപടികൾ അൽകോബാർ കെഎംസിസി വെൽഫെയർ വിങ് ചെയർമാൻ ഹുസൈൻ ഹംസ നിലമ്പൂരിൻ്റെ നേതൃത്വത്തിൽ പൂർത്തീകരിച്ചു. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് (തിങ്കൾ) ദമാം രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്ന വിമാനത്തിൽ ചൊവ്വാഴ്ച കോഴിക്കോട് എത്തിക്കും.