തിരുവമ്പാടി മണ്ഡലത്തിലെ 10-ാം വാർഡ് മരക്കാട്ടുപുറം, 12-ാം വാർഡ് താഴെ തിരുവമ്പാടിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ മഹാത്മാഗാന്ധി കോൺഗ്രസ് കുടുംബ സംഗമം തിരുവമ്പാടി മണ്ഡലം തല സമാപനം നടത്തി. കുടുംബ സംഗമം ഡി.സി.സി പ്രസിഡൻ്റ് അഡ്വ: കെ. പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാർഷികം പ്രമാണിച്ച് ഏർപ്പെടുത്തിയ കാരുണ്യ സ്പർശം പദ്ധതിയുടെ ഭാഗമായി രോഗികൾക്കുള്ള ചികിത്സാ ധനസഹായവും ഡി.സി സി പ്രസിഡൻ്റ് അഡ്വ:കെ. പ്രവീൺ കുമാർ വിതരണം ചെയ്തു എം.ബി.ബി.എസ് ബിരുദം നേടിയ അലോക് അനിൽ പൈക്കാട്ടിൽ, സാന്ദ്ര നടുതൊടുകയിൽ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ക്വിസ് മത്സരത്തിൽ വിജയിച്ച മെഹ്ഫിൽ റഹ്മാനെ ചടങ്ങിൽ ഡി.സി.സി പ്രസിഡൻ്റ് അഡ്വ.കെ. പ്രവീൺ കുമാർ ക്യാഷ് അവാർഡ് നൽകി ആദരിച്ചു.* ഗാന്ധി നിന്ദ നടത്തുന്ന കാര്യത്തിൽ കേന്ദ്ര സർക്കാരും കേരള സർക്കാരും പരസ്പരം മത്സരിക്കുകയാണന്ന് അഡ്വ കെ. പ്രവീൺ കുമാർ ചൂണ്ടിക്കാട്ടി.
കേരളത്തിലെ ജനജീവിതം ദുരിത പൂർണമാക്കുന്നതിൽ സംസ്ഥന സർക്കാരിൻ് വിവിധ വകുപ്പുകൾ മത്സരിക്കുന്നു. ഒരു കാലത്ത് ഇൻഡ്യക്ക് ആകമാനം മാതൃകയായിരുന്ന ആരോഗ്യ-വിദ്യാഭ്യാസ മേഖലകൾ ഇടതുഭരണത്തിൽ തകർന്നു തരിപ്പണമായി
ഭരണസ്വാധീനം ഉപയോഗിച്ച് തന്നിഷ്ടപ്രകാരം വാർഡു വിഭജനം നടത്തി വളഞ്ഞവഴിയിലൂടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണം പിടിക്കാനുള്ള ശ്രമം ഇടതുമുന്നണി നടത്തുകയാണ്. ഇതിനെ ജനാധിപത്യപരമായും നിയമപരമായും കോൺഗ്രസും യുഡിഎഫും ശക്തമായി പ്രതിരോധിക്കുമെന്നും ഡി സി സി പ്രസിഡണ്ട് വ്യക്തമാക്കി '
മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് മനോജ് സെബാസ്റ്റ്യൻ വാഴെ പറമ്പിലിൻ്റെ
റഅദ്ധൃക്ഷതയിൽ നടന്ന കുടും ബ സംഗമത്തിൽ കെ.പി സി സി മെമ്പർ പി. സി ഹബീബ് തമ്പി, ഡി. സി. സി ജന: സെക്രട്ടറിമാരായ ബാബു പൈക്കാട്ടിൽ, സി.ജെ ആൻ്റെണി , കർഷക കോൺഗ്രസ് സംസ്ഥാന ജന: സെക്രട്ടറി ബോസ് ജേക്കബ്, തിരുവമ്പാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ജോബി ഇലന്തൂർ, ഡി.സി.സി നിർവ്വാഹക സമിതി അംഗം എം.ടി അഷറഫ്, താമരശ്ശേരി ബ്ലോക്ക് പ്രസിഡണ്ട് ഗിരീഷ് കുമാർ, കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സണ്ണി കാപ്പാട്ടുമല, തിരുവമ്പാടി ഗ്രാമപഞ്ചായത്തു പ്രസിഡണ്ട് ബിന്ദു ജോൺസൺ, യുഡിഎഫ് പഞ്ചായത്തു കമ്മിറ്റി ചെയ്യർ മാൻ ടി.ജെ. കുര്യാച്ചൻ, ഗ്രാമപഞ്ചായത്തംഗങ്ങളായ ലിസി മാളിയേക്കൽ, രാമചന്ദ്രൻ കരിമ്പിൽ, ബ്ലോക്ക് ഭാരവാഹികളായ സുന്ദരൻ എ. പ്രണവം, ജോർജ്ജ് പാറെക്കുന്നത്ത്, ഹനീഫ ആച്ചപ്പറമ്പിൽ, മണ്ഡലം ഭാരവാഹികളായ ജിതിൻ പല്ലാട്ട്, ഗിരീഷ് കുമാർ കല്പകശ്ശേരി, മുഹമ്മദ് വട്ടപ്പറമ്പിൽ, മറിയാമ്മ ബാബു, ഷിജു ചെമ്പനാനി,ബുജു വർഗ്ഗീസ് പുരയിടത്തിൽ, അഡ്വ.സുരേഷ് ബാബു പി. എ , സുലൈഖ അടുക്കത്ത്, ദാമോധരൻ ആറാംപുറത്ത്, ബാബു മൂത്തേടത്ത്, ജോസ് മണ്ഡപത്തിൽ, ജിജി ഇടത്തനാകുന്നേൽ , പുരുഷൻ നെല്ലിമൂട്ടിൽ, സോണി മണ്ഡപത്തിൽ, ഹരിദാസ് ആറാംപുറത്ത്, വേണു മുതിയോട്ടുമ്മൽ, ബീവി തുറവൻപിലാക്കൽ, ബിനു പുതുപ്പറമ്പിൽ, എ.കെ മുഹമ്മദ്, ജോജൊ നെല്ലരിയിൽ, റോയി മനയാനി പ്രസംഗിച്ചു.