കട്ടിപ്പാറ : കട്ടിപ്പാറ ഹോളി ഫാമിലി ഹൈസ്കൂളിൽ ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിൽ മോക്ഡ്രില്ലും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.ഹെഡ്മിസ്ട്രസ് ബെസി കെ. യു സ്വാഗതമാശംസിച്ച പ്രസ്തുത പരിപാടി കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ പ്രേംജി ജെയിംസ് ഉദ്ഘാടനം ചെയ്തു. NDRFപരിശീലകരായ ശ്രീ ഹരീഷ് കുമാർ, ശ്രീ അനൂപ് ടി കെ എന്നിവർ ക്ലാസിനും മോക്ഡ്രില്ലിനും നേതൃത്വം നൽകി. 2006 ൽ പ്രവർത്തനമാരംഭിച്ച ദുരന്തനിവാരണ സേനയുടെ പ്രവർത്തനങ്ങളെക്കുറിച്ച് NDRF കമാൻഡർ ശ്രീ സൂരജ് കുട്ടികൾക്ക് വിശദമാക്കി കൊടുത്തു.അനുദിന ജീവിതത്തിൽ സംഭവിക്കാവുന്ന ആപത് ഘട്ടങ്ങളിൽ എങ്ങനെ പ്രവർത്തിക്കണമെന്ന് മനസിലാക്കാൻ കുട്ടികളെ ഉൾപ്പെടുത്തി ഡെമോൺസ്ട്രേഷൻ ക്ലാസ് നൽകി. കുട്ടികളിൽ സുരക്ഷാ അവബോധം വരുത്താൻ ഈ പരിപാടി ഏറെ ഉപകാരപ്രദമായി. പിടിഎ പ്രസിഡൻ്റ് ശ്രീ ജോഷി മണിമല, ബി ആർ സി കോഡിനേറ്റർ ശ്രീമതി രാലിസ രാജു എന്നിവർ പരിപാടികൾക്ക് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. വിദ്യാർത്ഥി പ്രതിനിധികളായ ലിഷാ തെരേസ് തോമസ്, അസിൻ തോമസ്, സൂര്യദേവ് എന്നിവർ ക്ലാസിലൂടെ ലഭിച്ച അനുഭവങ്ങൾ പങ്കുവെച്ചു.