ലക്കിടി.സംസ്ഥാന ടൂറിസം വകുപ്പിന്റെ 'മലബാർ റിവർ ഫെസ്റ്റിവൽ' രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിംഗ് ചാമ്പ്യൻഷിപ്പിൻ്റെ ഭാഗമായി ചുരം ഗ്രീൻ ബ്രിഗേഡ് താമരശ്ശേരി ചുരത്തിൽ മഴയാത്ര സംഘടിപ്പിച്ചു.
മഴ നനഞ്ഞു പ്രകൃതിയെ ആസ്വദിക്കാനും കോടമഞ്ഞിൻ കുളിരു നുകർന്നും പശ്ചിമഘട്ട മലനിരകൾക്കു നടുവിലൂടെയുള്ള വയനാടൻ ചുരം പാതയിലൂടെ, പ്രകൃതിഭംഗിയാൽ വൈവിധ്യങ്ങളായ കാഴ്ചകളിൽ ലയിച്ചു കൊണ്ടും വിവിധ കോളേജിലെ മുന്നൂറിൽപരം വിദ്യാർത്ഥികൾ മഴയാത്രയിൽ പങ്കെടുത്തു.ലിന്റോ ജോസഫ് എംഎൽഎ( തിരുവമ്പാടി നിയോജകമണ്ഡലം) മഴ യാത്ര ഉദ്ഘാടനം ചെയ്തു. നജ്മുന്നിസ ഷെരീഫ് ( പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്) മുഖ്യാതിഥിയായി. ബിനു കുര്യാക്കോസ് (സിഇഒ. കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി) മുഖ്യപ്രഭാഷണം നടത്തി. ശരത് സി. എസ് ( കൺവീനർ പ്രീ ഇവൻറ് ) സബ് കമ്മിറ്റി അംഗങ്ങളായ ഷജിൻ, ബെനിറ്റോ ചാക്കോ,ഷെല്ലി മാത്യു തുടങ്ങിയവർ സംസാരിച്ചു.
ലക്കിടിയിൽ നിന്നും തുടങ്ങി ചുരം രണ്ടാം വളവ് വരെ 8 കിലോമീറ്റർ ഓളം നടന്നെത്തിയ മഴയാത്രയുടെ സമാപനോദ്ഘാടനം. അലക്സ് തോമസ് ചെമ്പകശ്ശേരി (കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്) നിർവഹിച്ചു. ഷിജു ഐസക്( പുതുപ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ്) മുഖ്യാതിഥിയായി. ഷംസു കുനിയിൽ( ക്ഷേമകാര്യ സ്റ്റാൻഡിങ്
കമ്മിറ്റി ചെയർമാൻ) സഹിർ എരഞ്ഞോണ( ജവഹർ ബാൽ മഞ്ച് സ്റ്റേറ്റ് കോഡിനേറ്റർ) എന്നിവർ സംസാരിച്ചു. ചടങ്ങിൽ ചുരം ഗ്രീൻ ബ്രിഗേഡ് പ്രസിഡൻ്റ് മുഹമ്മദ് എരഞ്ഞോണ ആദ്ധ്യക്ഷം വഹിച്ചു. ജന:സെക്രട്ടറി ഷൗക്കത്ത് എലിക്കാട് സ്വാഗതവും ഗഫൂർ ഒതയോത്ത് നന്ദിയും പറഞ്ഞു. മഴയാത്രയിൽ പങ്കെടുത്ത മർക്കസ് യൂനാനി കോളേജ്, മർക്കസ് ലോ കോളേജ്, പുതുപ്പാടി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ, ലിസ്സ കോളേജ് മണൽവയൽ, ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ കുറ്റിച്ചിറ, സി എം ആർട്സ് കോളേജ് നടവയൽ തുടങ്ങിയ കോളേജുകൾക്ക് മൊമെന്റോ നൽകി. പങ്കെടുത്ത എൻഎസ്എസ് വളണ്ടിയേഴ്സിന് സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ചുരം ഗ്രീൻ ബ്രിഗേഡിൻ്റെ 30 ഓളം പ്രവർത്തകർ പങ്കാളികളായി.