നിമിഷ പ്രിയയുടെ ശിക്ഷ റദ്ദാക്കിയെന്ന പ്രചാരണത്തിൽ പ്രതികരണവുമായി തലാലിന്റെ സഹോദരൻ

July 23, 2025, 7:07 a.m.

ദുബായ്: യെമനി പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ ശിക്ഷ റദ്ദാക്കിയെന്ന പ്രചാരണത്തിൽ പ്രതികരണവുമായി കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ.നിമിഷപ്രിയ ഉടൻ മോചിതയാകുമെന്ന പ്രചരണം തലാലിന്റെ സഹോദരൻ നിഷേധിച്ചു. മോചനമല്ല, വധശിക്ഷ ഉടൻ നടപ്പാകുകയാണ് ഉണ്ടാവുക എന്ന് പോസ്റ്റിൽ പറയുന്നു. ഇവാഞ്ചലിസ്റ്റും ഗ്ലോബൽ പീസ് ഇനിഷ്യേറ്റീവ് എന്ന സംഘടനയുടെ സ്ഥാപകനുമായ ഡോ. പോൾ. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ വീഡിയോയിലൂടെ ഡോ. പോൾ നിമിഷ പ്രിയയുടെ മോചനം സാധ്യമാകുമെന്ന് പറഞ്ഞിരുന്നു. മറ്റ് റിപ്പോര്‍ട്ടുകളും ഇതിനോടൊപ്പം പുറത്തുവന്നു.

യെമനിലെ സനയിൽ നിന്ന് പുറത്തിറക്കിയ വീഡിയോയിലാണ് ഡോ. പോൾ ഇക്കാര്യം വ്യക്തമാക്കിയിരുന്നത്. നിമിഷപ്രിയയുടെ അമ്മയുൾപ്പടെ ഉള്ളവർക്ക് നന്ദി അറിയിച്ചാണ് വീഡിയോ പുറത്തുവിട്ടത്. അതേസമയം ഡോ. പോളിന്‍റെ അവകാശവാദം വ്യാജമാണെന്ന് യെമനിൽ നിമിഷപ്രിയയുടെ അമ്മയ്‌ക്കൊപ്പമുള്ള സാമൂവൽ ജെറോം പറഞ്ഞു.

യെമനിലെയും ഇന്ത്യയിലെയും നേതാക്കളുടെ ശ്രമങ്ങളെ തുടർന്നാണ് നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയതെന്നാണ് ഡോ. പോൾ പറഞ്ഞഥ്. "നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയതിന് പിന്നിൽ പ്രവർത്തിച്ച എല്ലാ നേതാക്കൾക്കും ഞാൻ നന്ദി പറയുന്നു. ദൈവകൃപയാൽ, നിമിഷ പ്രിയ ഉടൻ മോചിതയാകുകയും ഇന്ത്യയിലെക്ക് മടക്കി എത്തിക്കാനാകുമെന്നും' - ഡോ പോൾ വീഡിയോയിൽ വിവരിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇന്ത്യൻ നയതന്ത്രജ്ഞർക്കും അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു. വിവിധ ദേശീയ മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ കേന്ദ്ര സർക്കാർ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. അതേസമയം, ഡോ. പോളിന്‍റെ അവകാശവാദം വ്യാജമാണെന്നാണ് യെമനിൽ നിമിഷപ്രിയയുടെ അമ്മയ്‌ക്കൊപ്പമുള്ള സാമൂവൽ ജെറോം വ്യക്തമാക്കിയിരുന്നു.

ജൂലൈ 16 ന് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ തീരുമാനിച്ചിരുന്നെങ്കിലും, അവസാന നിമിഷം വിവിധ തലങ്ങളിൽ നടന്ന ഇടപെടലുകൾ മൂലം ശിക്ഷ നീട്ടിവയ്ക്കുകയായിരുന്നു. സർക്കാർ തലത്തിലെ ഇടപെടലുകൾക്കൊപ്പം, കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ യെമനിലെ പണ്ഡിതന്മാരുമായി ചർച്ച നടത്തി കേസിൽ ഇടപെട്ടിരുന്നു. 2015 ൽ സനയിൽ യെമൻ പൗരനായ തലാലിന്റെ സ്പോൺസർഷിപ്പിൽ നിമിഷപ്രിയ ഒരു ക്ലിനിക് ആരംഭിച്ചിരുന്നു. സഹപ്രവർത്തകയോടൊപ്പം തലാലിനെ വധിച്ചെന്ന കേസിൽ 2017 ജൂലൈയിൽ നിമിഷ അറസ്റ്റിലായി. 2020 ൽ വിചാരണക്കോടതി വധശിക്ഷ വിധിച്ചു. വിധിക്കെതിരെ നൽകിയ അപ്പീലുകൾ വിവിധ കോടതികൾ തള്ളിയിരുന്നു. ഒടുവിൽ ജൂലൈ 16 ന് വധശിക്ഷ നടപ്പാക്കാനിരിക്കെയാണ് അവസാന നിമിഷം വധശിക്ഷ നീട്ടിവച്ചത്


MORE LATEST NEWSES
  • ഇനി ഭൂ ഉടമകൾക്ക് ചന്ദനമരം വില്‍ക്കാം, പുതിയ നിയമം പ്രാബല്യത്തിൽ
  • നാഗർകോവിലിൽ നിന്നു തിരിച്ചയച്ച ചീഞ്ഞ മത്സ്യം പാലക്കാട് വഴി വീണ്ടും കേരളത്തിൽ; പിടിച്ചത് രണ്ടു ടൺ മത്സ്യം
  • സീബ്രാ ലൈനിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ ഗുഡ്‌സ് ഇടിച്ച്തെറിപ്പി ച്ചു വിദ്യാർത്ഥിക്ക് ഗുരുതരപരിക്ക്
  • ദേശീയ പണിമുടക്ക്; 12 ന് കേരളം പൂർണമായും സ്തംഭിക്കും
  • ഹൃദയാഘാതം; മലപ്പുറം സ്വദേശി മക്കയിൽ നിര്യാതനായി
  • പറവണ്ണയിൽ വൻ തീപിടുത്തം വീടും മദ്രസയും കത്തി നശിച്ചു
  • സഊദിയിലെ സന്ദർശന വിസകൾ ഓൺലൈൻ വഴി പുതുക്കുന്നത് താത്കാലികമായി നിർത്തിവെച്ചു
  • അടുത്ത വർഷത്തെ പാഠപുസ്തക വിതരണം ഫെബ്രുവരി 12മുതൽ
  • ഷിംജിതയുടെ ജാമ്യാപേക്ഷയിൽ വിധി നാളെ
  • കലോത്സവ ഫണ്ട് അനുവദിച്ചില്ല, കേരള സർവകലാശാലയിൽ എസ്എഫ്ഐ മാർച്ച്
  • നിയന്ത്രണം വിട്ട ജീപ്പ് നിരവധി ഓട്ടോകൾക്ക് ഇടിച്ച്‌ അപകടം; ഡ്രൈവർമാർക്ക് പരിക്ക്
  • ശബരിമല കൊടിമര പുനർനിർമാണത്തിൽ ഉണ്ണികൃഷ്ണൻ പോറ്റി സ്പോൺസർ
  • ഇൻഫ്ലുൻസർ ചിന്നു പാപ്പുവിന്‍റെ മരണം; നിര്‍ണായക പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
  • നസീറുദ്ധീൻ അനുസ്മരണവും, പുഷ്പാർച്ചനയും നടത്തി
  • അബുദാബിയിൽ കെട്ടിടത്തിൽനിന്ന് വീണ് മലപ്പുറം സ്വദേശി നിര്യാതനായി
  • കൊയിലാണ്ടിയില്‍ ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ചുവീണ് സ്‌കൂള്‍ വിദ്യാര്‍ഥിനിയ്ക്ക് പരിക്ക്
  • ശബരിമല സ്വര്‍ണക്കൊള്ള കേസ്; പ്രതി ഗോവര്‍ധന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിംകോടതി
  • ശബരിമല സ്വര്‍ണക്കൊള്ള കേസ്; പ്രതി ഗോവര്‍ധന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിംകോടതി
  • റോഡരികിലൂടെ നടക്കവേ എട്ട് വയസ്സുകാരൻ ബസിടിച്ച് മരിച്ചു; ഒളിവിലായിരുന്ന ബസ് ഡ്രൈവർ പിടിയിൽ
  • 16കാരി പാറമടയിൽ ചാടി ജീവനൊടുക്കിയ സംഭവം; പൊലീസിനെതിരെ വിമർശനവുമായി സ്കൂൾ അധ്യാപകർ
  • നിയന്ത്രണം വിട്ട കാർ ബസിന് പിറകിലടിച്ച് കാർ ഡ്രൈവർക്ക് പരുക്ക്
  • എസ്ഐആർ നടപടികൾ തടസ്സപ്പെടുത്തരുത്; സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പുമായി സുപ്രീംകോടതി
  • കോഴിക്കോട് സ്‌പാകളിൽ നാളെ മുതൽ പരിശോധന; കർശന നടപടി
  • വയോധികനെ കിണറിലെ കമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
  • നിയന്ത്രണം വിട്ട ഓട്ടോ മൂന്ന് ഇരുചക്രവാഹനങ്ങളിൽ ഇടിച്ച് അപകടം; വിദ്യാർത്ഥികൾക്ക് പരിക്ക്
  • ‘മുസ്‌ലിം സ്ത്രീകളെ പൊതുപ്രവർത്തനത്തിലേക്ക് വലിച്ചിഴയ്ക്കരുത്':സമസ്ത
  • മുട്ടിൽ മരംമുറി: 36 കേസുകളിൽ കുറ്റപത്രം സമർപ്പിച്ച് പൊലീസ്
  • ശബരിമല സ്വര്‍ണക്കൊള്ളയില്‍ നടന്‍ ജയറാമും ഇഡിക്ക് മുന്നിലേക്ക്.
  • ചുരത്തിൽ ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം
  • അച്ഛനെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി മകൻ; അക്രമം മദ്യപിച്ചത് ചോദ്യംചെയ്തതിന്
  • നാടെങ്ങും മുന്നണി ജാഥകൾ ;വി ഡി സതീശന്‍റെ പുതുയുഗയാത്ര വയനാട്ടിൽ ആരംഭിക്കും
  • ടി20 ലോകകപ്പിൽ ഇന്ത്യക്കെതിരേ പാകിസ്താൻ കളിക്കും
  • ഐഎസ്എൽ ; കേരളാ ബ്ലാസ്റ്റേഴ്‌സിന്‍റെ ഹോം ഗ്രൗണ്ടായി നെഹ്‌റു സ്റ്റേഡിയം തന്നെ
  • മ​ണി​പ്പൂ​രി​ൽ വീ​ണ്ടും അ​ക്ര​മം(21 വീടുകൾക്ക് തീയിട്ടു; സം​ഘ​ർ​ഷാ​വ​സ്ഥ
  • വൺഡേ* *അഡ്മിഷനും* *പഠനോപകരണകിറ്റ്വി തരണവും
  • ചാലിയാർ പുഴയിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു
  • അന്താരാഷ്ട്ര അപസ്മാര ദിനാചരണവും സീഷർ ഫസ്റ്റ് എയ്ഡ് മോക്ക് ഡ്രില്ലും നടത്തി
  • അന്താരാഷ്ട്ര അപസ്മാര ദിനാചരണവും സീഷർ ഫസ്റ്റ് എയ്ഡ് മോക്ക് ഡ്രില്ലും നടത്തി
  • സോഷ്യൽമീഡിയ ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കി
  • സി.കെ. നായിഡു ട്രോഫിയിൽ കേരളത്തിന് തുടർച്ചയായ മൂന്നാം വിജയം; ഗോവയെ തോൽപ്പിച്ചത് 243 റൺസിന്
  • അത്താണി സന്ദർശിച്ച് ജെ ആർ സി കുട്ടികൾ
  • സുന്നി ഐക്യ ആഹ്വാനം സ്വാഗതം ചെയ്ത് കാന്തപുരം വിഭാഗം; ചര്‍ച്ച ചെയ്യുമെന്ന് മുഹമ്മദ് അബ്ദുള്‍ ഹക്കിം അസ്ഹരി
  • ഉംറക്കെത്തിയ മലപ്പുറം സ്വദേശിനി പനി ബാധിച്ച് മദീനയിൽ മരിച്ചു
  • ബസ് കാത്തു നിന്ന സ്ത്രീ കാറിടിച്ച് മരണപ്പെട്ടു
  • നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞു; മൂന്ന് പേർക്ക് പരിക്ക്
  • കോൺക്രീറ്റിന് ഉപയോഗിച്ച ഇരുമ്പു തകിട് എടുത്തു മാറ്റാത്തത് അപകട ഭീഷണി ഉയർത്തുന്നു.
  • ഡിജിറ്റൽ അറസ്റ്റ് ; ബാങ്കുകൾക്ക് നിർദ്ദേശവുമായി സുപ്രീംകോടതി.
  • ശബരിമല സ്വർണക്കൊള്ളയിൽ കൂടുതൽ പരിശോധനക്ക് ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ചിന്റെ അനുമതി.
  • നീറ്റ് യുജി 2026- അപേക്ഷ മാർച്ച് 8 വരെ.
  • വിദ്യാർഥി സംഘർഷം; പോലീസ് കേസെടുത്തു