ബാലുശ്ശേരി : തെരുവുനായശല്യം ബാലുശ്ശേരിയിലും പരിസരപ്രദേശങ്ങളിലും വർധിച്ചുവരുന്നു. റോഡിന്റെ നടുവിലൂടെയും കുറുകേയും വശങ്ങളിലും എന്നുവേണ്ട ബസ് കാത്തിരിപ്പുകേന്ദ്രംവരെ തെരുവുനായകൾ കൈയടക്കിയിരിക്കയാണ്. ഇരുചക്രവാഹനയാത്രക്കാർക്കും കാൽനടയാത്രക്കാർക്കും ഇത് വളരെ പ്രയാസമാണ് സൃഷ്ടിക്കുന്നത്. ധാരാളം വിദ്യാർഥികൾ നടന്നുപോകുന്ന ബാലുശ്ശേരി കൈരളി റോഡിൽ തെരുവുനായകൾ അലഞ്ഞുതിരിഞ്ഞുനടക്കുന്നത് പതിവായികാണുന്ന കാഴ്ചയാണ്. ഒട്ടനവധി വിദ്യാർഥികളാണ് ഇതിലൂടെ കടന്നുപോകുന്നത്. തെരുവുനായശല്യം പരിഹരിക്കുന്നതിന് അധികൃതർ വേണ്ട നടപടി സ്വീകരിക്കണമെന്നാണ് ഞങ്ങളുടെ ആവശ്യം.കെ. അഭിനവ്, സരസ്വതി വിദ്യാമന്ദിർ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ, നന്മണ്ട