കൊയിലാണ്ടി: റെയിൽവേ സ്റ്റേഷന് സമീപം ലഹരി മാഫിയ സംഘത്തിൻ്റെ ആക്രമം. മധ്യവയസ്ക്കന് പരിക്കേറ്റു. കാവുംവട്ടം സ്വദേശി പറേച്ചാൽ മീത്തൽ ഇസ്മയിലിനാണ് പരിക്കേറ്റത്.ഇന്നലെ രാത്രി 8.30 ഓടെയായിരുന്നു സംഭവം.
കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ നിന്ന് അരിക്കുളം മുത്താമ്പി റോഡിലേക്ക് പോകുകയായിരുന്നു ഇസ്മയിൽ. റെയിൽവേ സ്റ്റേഷൻ റോഡിലൂടെ പഴയ റെയിൽവേ ഗേറ്റ് കടന്ന് പാളത്തിലെത്തിയപ്പോഴായിരുന്നു ആക്രമം ഉണ്ടായത്. അഞ്ജാതനായ ഒരാൾ പണം ആവശ്യപ്പെട്ടപ്പോൾ ഇസ്‌മയിൽ തന്റെ കൈയ്യിൽ പണം ഇല്ലെന്ന് പറഞ്ഞതാണ് ആക്രമണത്തിന് കാരണമെന്നാണ് വിവരം. കരിങ്കല്ല് ഉപയോഗിച്ച് ഇസ്മയിലിന്റെ തലയിലും മുഖത്തും കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.