മലപുറം: അമ്പലപ്പടി മഹാവിഷ്ണു ക്ഷേത്രത്തിൽ ഈ വർഷത്തെ കർക്കിടക വാവുബലി തർപ്പണത്തിനുള്ള വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായി നാളെ (ജൂലായ് 24 വ്യാഴായ്ച രാവിലെ 5 മണി മുതൽ 10 മണി വരെ) നിരവധി ആളുകൾക്ക് ഒരേ സമയം ബലിതർപ്പണം നടത്താവുന്നതാണ് ആചാര്യൻ സുരേന്ദ്രൻ ഷൊർണ്ണൂർ നേതൃത്വം നൽകും
മൺ മറഞ്ഞുപോയവരുടെ ആത്മ ശാന്തിക്കായുള്ള തിലഹോമ മുൾപ്പെടെ യുള്ള വഴിപാടുകൾക്ക് ക്ഷേത്രം മേൽശാന്തി പാക്കത്തില്ലം ഉണ്ണികൃഷ്ണൻ നമ്പൂതിരി നേതൃത്വം നൽകും ക്ഷേത്രത്തിനു മുൻപിലൂടെ ഒഴുകുന്ന ചമൽ തോടിന്റെ ക്ഷേത്ര കടവിൽ ബലിതർപ്പണവും തുടർന്ന് പ്രഭാത ഭക്ഷണവും നൽകും എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ക്ഷേത്രം പ്രസിഡണ്ട് രഞ്ജിത്ത് അമ്പലപ്പടി സെക്രട്ടറി രാമചന്ദ്ര തവന്നൂർ ചാലിൽ എന്നിവർ അറിയിച്ചു