ഇന്ന് കർക്കടകവാവ്; വിപുലമായ സൗകര്യങ്ങൾ ഒരുക്കി വിവിധ വകുപ്പുകൾ

July 24, 2025, 8:45 a.m.

ഇന്ന് കർക്കടകവാവ്. തിരുവനന്തപുരം ജില്ലയിൽ വർക്കല പാപനാശം ബീച്ച്, തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രം എന്നിവിടങ്ങളിലാണ് പിതൃദർപ്പണം പ്രധാനമായും നടക്കുക. വർക്കല നഗരസഭയും ദേവസ്വം ബോർഡും വിവിധ വകുപ്പുകളും ചേർന്ന് വിപുലമായ സൗകര്യങ്ങൾ ആണ് ഒരുക്കിയിരിക്കുന്നത്. പാപനാശം തീരത്ത് 31 ലൈഫ് ഗാർഡുകളെ നിയോഗിച്ചിട്ടുണ്ട്. പൊലീസ്, എക്സൈസ്, ഫയർഫോഴ്സ്, കെഎസ്ഇബി എന്നിവയുടെ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറന്നു. ക്രമസമാധാന പാലനത്തിനും ഗതാഗത നിയന്ത്രണത്തിനുമായി 500 പൊലീസുകാരെ നിയോഗിച്ചു. അഗ്നിരക്ഷാസേനയുടെ സ്കൂബാ ടീം, ആംബുലൻസുകൾ എന്നിവയുടെ സേവനവുമുണ്ട്.

തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രത്തിൽ ഒരു സമയം 3500 പേർക്ക് ബലിതർപ്പണം നടത്താൻ കഴിയും വിധം 9 മണ്ഡപങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. 60 പുരോഹിതരും 200 ദേവസ്വം സ്പെഷ്യൽ ഡ്യൂട്ടി ഉദ്യോഗസ്ഥരും ചടങ്ങുകൾക്ക് നേതൃത്വം നൽകും. പുലർച്ചെ 2.30 മുതൽ ബലിതർപ്പണം ആരംഭിച്ചു. പാപനാശത്ത് ദേവസ്വം ബലിമണ്ഡപത്തിലാണ് ചടങ്ങുകൾ പ്രധാനമായി നടത്തുകയെങ്കിലും തിരക്ക് കണക്കാക്കി പ്രത്യേക പന്തൽ കൂടി നിർമ്മിച്ചിട്ടുണ്ട്. കടൽക്ഷോഭസാധ്യത കണക്കിലെടുത്ത് കൂടുതൽ ലൈഫ് ഗാർഡുകളെയും സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്. നെയ്യാറ്റിൻകര അരുവിപ്പുറം ക്ഷേത്രത്തിലും, ശംഖുമുഖം തീരത്തും ഉൾപ്പടെ വിവിധ ഇടങ്ങളിൽ ബലിതർപ്പണത്തിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. തിരക്ക് കണക്കിലെടുത്ത് ഗതാഗത നിയന്ത്രണവും സുരക്ഷയ്ക്ക് പോലീസിന്റെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്.

തിരുന്നാവായ ശ്രീ നവാമുകുന്ദാ ക്ഷേത്രത്തിൽ കർക്കിടക മാസ വാവുബലി പുലർച്ചെ രണ്ടു മണിയോടെ ആരംഭിച്ചു. പതിനാറ് കർമ്മികളുടെ കാർമ്മികത്വത്തിലാണ് ബലികർമ്മങ്ങൾ നടക്കുന്നത്. പിതൃസ്മരണയിൽ ആയിരത്തോളം പേരാണ് ബലിതർപ്പണത്തിനെത്തിയത്. ഗാന്ധിസ്മാരകത്തിലും അമ്പലത്തിന്റെ കിഴക്കേ നടയിലും സാധാരണയുള്ള രശീതി കൗണ്ടറുകളിലും രജിസ്ട്രേഷൻ സൗകര്യമുണ്ട്. വിപുലമായ സൗകര്യങ്ങളും ക്ഷേത്ര പരിസരത്ത് ഒരുക്കിയിട്ടുണ്ട്


MORE LATEST NEWSES
  • രഞ്ജിത്ത് ശ്രീനിവാസൻ വധം; പത്താം പ്രതിക്കും വധശിക്ഷ
  • ഓൺലൈൻ തട്ടിപ്പ് നടത്തിയ നൈജീരിയൻ സ്വദേശിക്ക് 12 വർഷം തടവും 17 ലക്ഷം രൂപ പിഴയും
  • കോഴിക്കോട് സ്വദേശിയായ പ്രവാസി കുവൈത്തില്‍ മരിച്ചു
  • സബ് ജൂനിയർ ഫെൻസിങ് : ജില്ലയെ ഹിഷാമും നാൻസികയും നയിക്കും.
  • കരിപ്പൂര്‍ വിമാനത്താവളത്തില്‍ മണിക്കൂറുകളോളം വൈകി എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ്
  • മരണ വാർത്ത
  • മടവൂരിലെ കഞ്ചാവ് കേസിലെ മുഖ്യ പ്രതികൾ പിടിയിൽ
  • പേരാമ്പ്രയില്‍ ഫൂട്ട്പാത്തിന്റെ കൈവരിയില്‍ നിന്നും സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഷോക്കേറ്റു
  • റോഡിലെ കുഴിയില്‍ വീണ് ആറു വയസ്സുകാരിക്ക് ദാരുണാന്ത്യം
  • കോഴിഫാമില്‍ നിന്ന് ഷോക്കേറ്റ് സഹോദരങ്ങള്‍ മരിച്ചു
  • ഗോവിന്ദചാമി പിടിയിൽ; കണ്ണൂർ നഗരത്തിൽ നിന്ന് പിടിയിലായി
  • റെയില്‍വേ സ്റ്റേഷനുകളിലും റെയില്‍വേ ട്രാക്കുകളിലും വെച്ച് റീല്‍സെടുത്താല്‍ ഇനി പിഴ വിധിക്കും
  • കാല്‍വഴുതി കൊക്കയില്‍ വീണു, വാഗമണില്‍ വിനോദ സഞ്ചാരിക്ക് ദാരുണാന്ത്യം
  • സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടി; കണ്ണൂർ സെൻട്രൽ ജയിലിൽ ഗുരുതര സുരക്ഷാ വീഴ്ച; വ്യാപക തിരച്ചിൽ
  • മരണ വാർത്ത
  • ചുരത്തിൽ കാർ അപകടത്തിൽപ്പെട്ട് മൂന്നു പേർക്ക് പരുക്ക്.
  • കരിപ്പൂര്‍ വിമാനത്താവളത്തിൽ എത്തിയത് മിഠായി കവറുകളിൽ ഒളിപ്പിച്ച ഹൈബ്രിഡ് കഞ്ചാവുമായി; യുവാവ് അറസ്റ്റിൽ
  • ചൂണ്ടയിടുന്നതിനിടെ യുവാവ് പുഴയിൽ വീണ് മരിച്ചു.
  • യുവാവിനെ തട്ടിക്കൊണ്ട് പോയ കേസില്‍ അന്വേഷണം കുഴല്‍പണ ഇടപാടിലേക്ക്.
  • ചൂരണിയിൽ നാട്ടുകാർക്കരികിലേക്ക് പാഞ്ഞടുത്ത് കാട്ടാന
  • പാഠം : ഒന്ന്, ജനാധിപത്യം. സ്കൂൾ പാർലമെന്റ് ഭാരവാഹികളെ തിരഞ്ഞെടുത്ത് കൈതപ്പൊയിലിലെ വിദ്യാർത്ഥികൾ.
  • പന്തീരാങ്കാവ് കോഴിക്കോടൻ കുന്നിൽ തൂങ്ങി മരിച്ച നിലയിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി
  • റഷ്യന്‍ വിമാനം തകര്‍ന്നു വീണു, മുഴുവനാളുകളും മരിച്ചു
  • പെറ്റിക്കേസുകളിൽ അഴിമതി-വനിത പൊലീസുകാരിക്കെതിരെ കേസെടുത്തു
  • പ്ലസ് വണ്‍: ട്രാന്‍സ്ഫര്‍ അലോട്‌മെന്റ് പ്രവേശനം നാളെ മുതല്‍
  • അനുസ്മരണവും,ദുആ സദസ്സും
  • നഴ്സ് ആത്മഹത്യചെയ്ത സംഭവം;അമീന നേരിട്ടത് കടുത്ത പീഡനം
  • വിദ്യാര്‍ഥിനിയെ പിന്‍തുടര്‍ന്ന് ലൈംഗികാതിക്രമം;യുവാവ് പിടിയിൽ
  • മുദ്രാവാക്യം വിളികളുടേയും തോരാമഴയുടെ അകമ്പടിയോടെ കേരള രാഷ്ട്രീയത്തിലെ അതുല്യ പോരാളി മടങ്ങി , വിപ്ലവ ഭൂമിയിൽ വി എസിന് ഇനി അന്ത്യവിശ്രമം.
  • വീട്ടിൽ അതിക്രമിച്ച്കയറി ഭീഷണിപ്പെടുത്തുകയും ലൈംഗികാതിക്രമം കാണിക്കുകയും ചെയ്‌ത പ്രതി അറസ്റ്റിൽ.
  • തദ്ദേശ തെരഞ്ഞെടുപ്പ്:​ കരട് വോ​ട്ട​ർ​ പട്ടിക പ്രസിദ്ധീകരിച്ചു
  • സ്കൂൾ പാർലമെന്റ് ഇലക്ഷനിൽ, ചമൽ ജി എൽ പി സ്കൂളിൽ തുമ്പിപ്പടയ്ക്ക് മുന്നേറ്റം
  • ബെംഗളൂരുവിലെ ബസ് സ്റ്റാൻഡിൽ സ്ഫോടകവസ്തുക്കൾ കണ്ടെത്തി
  • വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം: ബൈക്ക് യാത്രികനായ കെഎസ്ഇബി ജീവനക്കാരന് പരിക്ക്;
  • വിദ്യാർഥി മുങ്ങിമരിച്ചു
  • സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ അജ്ഞാത മൃതദേഹം കണ്ടെത്തി*
  • പുള്ളിമാനിനെ വേട്ടയാടിയ വാകേരി സ്വദേശി പിടിയിൽ
  • ബൈക്കിൽ കാറ് ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു.
  • കർക്കിടക വാവുബലി തർപ്പണം നാളെ* *മലപുറം അമ്പലപ്പടി മഹാവിഷ്ണു ക്ഷേത്രത്തിൽ വിപുലമായ ഒരുക്കങ്ങൾ
  • ആംബുലൻസ് നിയന്ത്രണം വിട്ട് അപകടം; രണ്ട് പേർക്ക് പരിക്ക്
  • സാരിയില്‍ ഊഞ്ഞാല്‍ കെട്ടി ആടുന്നതിനിടെ കഴുത്തില്‍ കുരുങ്ങി പന്ത്രണ്ടുകാരന്‍ മരിച്ചു
  • കൊയിലാണ്ടി റെയിൽവേ സ്റ്റേഷന് സമീപം ലഹരി മാഫിയ സംഘത്തിൻ്റെ ആക്രമം.
  • തെരുവുനായശല്യത്തിൽ വലഞ്ഞ് ബാലുശ്ശേരിയും പരിസരവും
  • ജില്ലയിൽ വീണ്ടും തട്ടിക്കൊണ്ടുപോകൽ. , മണിക്കൂറുകൾക്കകം തന്നെ അഞ്ചംഗ സംഘത്തെ പിടി കൂടി
  • നിമിഷ പ്രിയയുടെ ശിക്ഷ റദ്ദാക്കിയെന്ന പ്രചാരണത്തിൽ പ്രതികരണവുമായി തലാലിന്റെ സഹോദരൻ
  • വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറന്ന് പ്രവർത്തിക്കും
  • ഡൽഹിയിലെത്തിയ എയർ ഇന്ത്യ വിമാനത്തിന് തീപിടിച്ചു.
  • വി എസിന്റെ സംസ്‌കാരം; ആലപ്പുഴ നഗരത്തില്‍ നാളെ ഗതാഗത നിയന്ത്രണം
  • കണ്ണൂരിൽ പുഴയിൽ ചാടി മരിച്ച റീമയുടെ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി
  • അതുല്യ ആത്മഹത്യ ചെയ്യില്ല, കൊലപാതകമെന്ന് യുവതിയുടെ കുടുംബം