മുസ്ലിം ലീഗ് സീനിയർ നേതാവും, വെള്ളമുണ്ട സഹകരണ ബാങ്ക് പ്രസിഡന്റുമായിരുന്ന പി.കെ.മൊയ്‌ദു സാഹിബിന്റെ അനുസ്മരണവും,ദുആ സദസ്സും ഈ ശനിയാഴ്ച്ച രാവിലെ പത്തു മണിക്ക് നടത്താൻ നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി തീരുമാനിച്ചു.
പ്രസിഡന്റ് സി.പി.മൊയ്‌ദു ഹാജി അദ്ധ്യക്ഷം വഹിച്ചു.എരുമത്തെരുവ് ഗ്രീൻസ് ഓഡിറ്റോറിയത്തിൽ വെച്ചു നടക്കുന്ന ദുആ സദസ്സിൽ ജില്ലാ,മണ്ഡലം മുസ്ലിം ലീഗ് നേതാക്കൾ സംബന്ധിക്കും.കടവത് മുഹമ്മദ്,അഹമ്മദ് മാസ്റ്റർ,കെ.ഇബ്രാഹിം ഹാജി,പി.കെ.അബ്ദുൾ അസീസ്,ഉസ്മാൻ പള്ളിയാൽ,നസീർ തിരുനെല്ലി തുടങ്ങിയവർ സംസാരിച്ചു