കൈതപ്പൊയിൽ : ജനാധിപത്യം എന്ന വലിയ പാഠപുസ്തകത്തിലെ തിരഞ്ഞെടുപ്പ് എന്ന പാഠം ആവേശത്തോടെ അനുഭവിച്ചറിഞ്ഞ് കൈതപ്പൊയിൽ ജി എം യു പി സ്കൂളിലെ വിദ്യാർഥികൾ. പൊതു തിരഞ്ഞെടുപ്പിന്റെ പ്രക്രിയകൾ കുട്ടികളെ പരിചയപ്പെടുത്താനും സ്കൂൾ പാർലമെന്റിലെ വിവിധ സ്ഥാനങ്ങളിലേക്കുള്ള സാരഥികളെ തിരഞ്ഞെടുക്കാനുമായി സംഘടിപ്പിച്ച ഇലക്ഷൻ കുട്ടികൾ ആവേശത്തോടെ ഏറ്റെടുത്തു. സ്കൂൾ പാർലമെന്റ് ഭാരവാഹികളുടെ പേര് വിവരങ്ങൾ താഴെ കൊടുക്കുന്നു.
* സ്കൂൾ ലീഡർ - ഫിദൽ മുഹമ്മദ് പി. എസ്
* ഡെപ്യൂട്ടി ലീഡർ - അഫീഫ സി. ടി
* ജനറൽ ക്യാപ്റ്റൻ - ആദിദേവ് പി. എം
* കലാവേദി കൺവീനർ : ഫാത്തിമ നിദ എം.പി
* ആരോഗ്യ കൺവീനർ : മുഹമ്മദ് ഫർഹാൻ കെ
ഒരു പൊതു തിരഞ്ഞെടുപ്പിന്റെ എല്ലാ പ്രക്രിയകളിലൂടെയും കടന്നുപോയാണ് വോട്ടെടുപ്പിലേക്ക് എത്തിയത്. ജൂലൈ 10ന് ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചതോടുകൂടി ഇലക്ഷൻ പ്രക്രിയകൾ ആരംഭിച്ചു. നാമനിർദ്ദേശപത്രിക സമർപ്പിക്കൽ, പത്രികളുടെ സൂക്ഷ്മ പരിശോധന, പത്രിക പിൻവലിക്കൽ, തിരഞ്ഞെടുപ്പ് പ്രചാരണം എന്നിവയ്ക്ക് ശേഷം ജൂലൈ 23ന് വിദ്യാർത്ഥികൾ വിധിയെഴുതി. ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഉപയോഗിച്ചായിരുന്നു തിരഞ്ഞെടുപ്പ് നടത്തിയത്.
സോഷ്യൽ സയൻസ് അധ്യാപകരായ റംല എം വി, സുജനന്ദ, രാഖി, രാഹുൽ ദാസ് എന്നിവർ ഇലക്ഷൻ പ്രക്രിയകൾക്ക് നേതൃത്വം നൽകി. സോഷ്യൽ സയൻസ് ക്ലബ്ബ് അംഗങ്ങളും, JRC വളണ്ടിയർമാരുമാണ് വോട്ടെടുപ്പ് ദിവസം പോളിംഗ് ബൂത്തുകൾ നിയന്ത്രിച്ചത്. സ്കൂൾ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വരുടെ സത്യപ്രതിജ്ഞ ജൂലൈ 28 തിങ്കളാഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും.