കോഴിക്കോട്: മണ്ണൂർ ചേലേമ്പ്ര മീൻ പിടിക്കാൻ എത്തിയ യുവാവ് പുഴയിൽ വീണ് മരിച്ചു. മണ്ണൂർവളവ് വട്ടോളികണ്ടി പരേതനായ പവിത്രന്റെ മകൻ ശബരി മധുസൂദനൻ (22) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ പാറക്കടവ് പുഴയിലാണ് അപകടം. പാറക്കുഴി ഭാഗത്ത് സുഹൃത്തുക്കളോടൊപ്പം ചൂണ്ടയിട്ട് മീൻ പിടിക്കുന്നതിനിടെ യുവാവ് കാൽ വഴുതി പുഴയിലേക്ക് വീഴുകയായിരുന്നു.
വിവരം അറിഞ്ഞ് മീഞ്ചന്തയിൽ നിന്ന് ഫയർഫോഴ്സ്, സ്കൂബ ടീം, റെസ്ക്യൂ ടീം, ടി ഡി ആർ എഫ് സംഘം, പ്രദേശവാസികൾ എന്നിവരുടെ നേതൃത്വത്തിൽ ഊർജ്ജിതമായി തിരച്ചിൽ നടത്തി. എറേനേരത്തെ തിരച്ചിലിനൊടുവിൽ രാത്രി 8 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. വീണ സ്ഥലത്ത് നിന്നും കുറച്ച് മാറി 4 മീറ്റർ താഴ്ചയുള്ള മണ്ണെടുത്ത കുഴിയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. കോഴിക്കോട് റെസ്റ്റോറന്റ് ഗിഫ്റ്റ് കാർഡുകൾ
മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.