താമരശ്ശേരി :ചുരം ഒൻപതാം വളവിന് സമീപം കാർ അപകടത്തിൽപ്പെട്ട് മൂന്നു പേർക്ക് പരുക്ക്.രാത്രി 10 മണിയോടെയാണ് അപകടം
ബാലുശ്ശേരി കൂട്ടാലിട വലംപുതുശ്ശേരി താഴം കുറ്റുള്ളതിൽ അഭിജിത്, ഷിബിൻ ലാൽ, ശിവൻ എന്നിവർക്കാണ് പരുക്കേറ്റത്.ചുരം ഇറങ്ങി വരികയായിരുന്ന കാറാണ് മതിലിൽ ഇടിച്ച് അഴുക്ക് ചലിൽ ചാടി അപകടത്തിൽപ്പെട്ടത്.
മറ്റൊരു കാറിൽ ചുരം ഇറങ്ങി വരികയായിരുന്ന മഞ്ചേരി സ്വദേശികളാണ് പരുക്കേറ്റവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്.
താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ
പ്രാഥമിക ചികിത്സക്ക് ശേഷം അഭിജിത്, ശിവൻ എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.