കഞ്ചാവ് കേസിലെ മുഖ്യ പ്രതികൾ കുന്ദമംഗലം പോലീസിന്റെ പിടിയിൽ.നങ്ങിച്ചിതൊടികയിൽ അബ്ദുൽ മജീദ്, നിഷാദ്, അബൂബക്കർ, അബ്‌ദുൽ കബീർ എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം മടവൂരിൽ നിന്ന് പിടികൂടിയ മയക്ക് മരുന്ന് സംഘത്തിൽ നിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിൽ ബാംഗ്ലൂരിൽ നിന്നാണ് ഇവരെ പിടികൂടിയത്. ബാംഗ്ലൂരിൽ നിന്നും കഞ്ചാവും എം ഡി എം എ യും കേരളത്തിലേക്ക് കടത്തുന്ന സംഘത്തിൽ പെട്ടവരാണ് പ്രതികൾ. ബാംഗ്ലൂരിൽ നിന്ന് കഞ്ചാവ് കേരളത്തിലേക്ക് കടത്തി Π സ്കൂളുകളിലും, കോളേജുകളിലും' വിതരണം ചെയ്യുന്ന ആളാണ് കബീർ.
ഹൈ ബ്രീഡ് കഞ്ചാവ് കൈവശം വെച്ചതിന് നേരത്തെ കബീറിന്റെ പേരിൽ കേസുണ്ട്.
കുന്ദമംഗലം എസ് എച് ഓ കിരണിന്റെ നേതൃത്വത്തിൽ കുന്ദമംഗലം സബ് ഇൻസ്പെക്ടർ നിതിൻ, സീനിയർ സി പി ഓ മാരായ വി ജീഷ്, അജീഷ്, ബിജു എന്നിവരുടെ സംഘമാണ് പ്രതികളെ പിടികൂടിയത്