കുവൈത്ത് സിറ്റി: കോഴിക്കോട് സ്വദേശിയായ പ്രവാസി മലയാളി കുവൈത്തില്‍ മരിച്ചു. കോഴിക്കോട് വടകര നാദാപുരം റോഡ് സ്വദേശി അക്കരാല്‍ വീട്ടില്‍ പൊന്നന്‍ പ്രകാശന്‍(69) ആണ് മരിച്ചത്. കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍ കല കുവൈത്ത് ഫഹാഹീല്‍ വെസ്റ്റ് യൂണിറ്റ് അംഗമായിരുന്നു. മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കും. ഇതിന് വേണ്ടിയുള്ള നടപടിക്രമങ്ങള്‍ നടന്ന് വരുന്നതായി കല കുവൈത്ത് പ്രവര്‍ത്തകര്‍ അറിയിച്ചു.