ആലപ്പുഴ: ബിജെപി നേതാവ് അഡ്വ. രഞ്ജിത്ത് ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പത്താം പ്രതിക്കും വധശിക്ഷ വിധിച്ചു. ആലപ്പുഴ വട്ടക്കാട്ടുശ്ശേരി വീട്ടിൽ നവാസ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതിനെ തുടർന്നാണ് വിധി.
മാവേലിക്കര അഡീഷണൽ സെഷൻസ് കോടതിയാണ് വധശിക്ഷ വിധിച്ചത്. കേസിൽ 15 പ്രതികൾക്ക് നേരത്തെ വധശിക്ഷ വിധിച്ചിരുന്നു. നേരത്തെ വിധി പറഞ്ഞ ഘട്ടത്തിൽ പത്താം പ്രതി ചികിത്സയിലായിരുന്നു.
2021 ഡിസംബർ 19ന് രാവിലെയാണ് രഞ്ജിത് കൊല്ലപ്പെടുന്നത്. 18ന് രാത്രി നടത്തിയ ഗൂഢാലോചനക്കു പിന്നാലെ 12 പ്രതികൾ രഞ്ജിത്തിന്റെ വീട്ടിൽ അതിക്രമിച്ച് കയറി ഹാമർ കൊണ്ട് തലക്കടിച്ചും വാളുകൾ കൊണ്ടും മഴുകൊണ്ടും വെട്ടിയും കുത്തിയും കൊലപ്പെടുത്തിയെന്നുമായിരുന്നു പ്രോസിക്യൂഷൻ വാദം.