താമരശ്ശേരി ചുരത്തില്‍ വയനാട് അതിര്‍ത്തിയില്‍ വാഹന പരിശോധനക്കിടെ പോലീസിനെ കബളിപ്പിച്ച് കൊക്കയിലേക്ക് ചാടി രക്ഷപ്പെട്ട മലപ്പുറം സ്വദേശിയെ ലക്ക്ഡിയില്‍ കണ്ടെത്തി.
ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം.
കോഴിക്കോട് ഭാഗത്തുനിന്ന് കാറിൽ വന്ന യുവാവിനെ ലക്കിടി പ്രവേശന കവാടത്തിന് അടുത്ത് വെച്ചായിരുന്നു പൊലീസ് തടഞ്ഞത്.ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തെ തുടർന്ന് പ്രദേശത്ത് പൊലീസ് പരിശോധന ശക്തമാക്കിയിരുന്നു.
യുവാവിൻ്റെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്ന് പൊലീസ് വാഹനം തുറക്കാൻ ആവശ്യപ്പെട്ടപ്പോൾ, യുവാവ് പെട്ടെന്ന് ഡോർ തുറന്ന് പുറത്തേക്ക് ചാടി റോഡിന് കുറുകെ ഓടുകയായിരുന്നു.
തൊട്ടടുത്തുള്ള വ്യൂ പോയിന്റിൽ നിന്ന് ഇയാൾ താഴേക്ക് എടുത്തു ചാടി.
ഇയാൾ സഞ്ചരിച്ച കാറില്‍ നിന്ന് ലഹരിമരുന്ന് പിടിച്ചതോടെയാണ് കൊക്കയിലേക്ക് ചാടിയത്