താമരശ്ശേരി:ഇന്ന് പുലർച്ചെ വീശിയടിച്ച ശക്തമായ കാറ്റിൽ താമരശ്ശേരി മേഖലയിൽ വ്യാപക നാശനഷ്ടം.
താമരശ്ശേരി പരപ്പൻപോയിൽ ഞ്ഞാഡിക്കുഴിയിൽ മാമ്പറ്റകര ജയകുമാറിന്റെ മുകളിലേക്ക് മരങ്ങൾ വീണു, കാരാടി നെല്ലൂളി ചാലിൽ മുഹമ്മദ് ഹനീഫയുടെ പറമ്പിൽ നിർത്തിയിട്ട പിക്കപ്പ് വാനിൽ പന മുറിഞ്ഞു വീണ് വാഹനം തകർന്നു.
കൂടത്തായിക്കടുത്ത് കുന്നത്തു കണ്ടി റഷീദിന്റെ വീടിന് മുകളിൽ കൂറ്റൻ തേക്കുമരവും തെങ്ങും വീണ് വീട് തകർന്നു. പറശ്ശേരി ശിഹാബിൻ്റെ വീടിൻ്റെ മുകളിൽ തെങ്ങ് വീണു. കെഎസ്ഇബിയുടെ ലൈനിന് മുകളിൽ മരങ്ങൾ വീണ് വൈദ്യുതി നിലച്ചു.