താമരശ്ശേരി : മണ്ഡലം കെ എൻ എം മദ്റസകളിലെ മുഴുവൻ അധ്യാപകരെയും പങ്കെടുപ്പിച്ചു കൊണ്ടുള്ള വിപുലമായ സംഗമവും, കോംപ്ലക്സ് രൂപീകരണവും
മണ്ണിൽകടവ് സലഫി മദ്റസയിൽ നടന്നു. മണ്ഡലം കെ എൻ എം പ്രസിഡണ്ട് ഷാജി മണ്ണിൽകടവ് അധ്യക്ഷത വഹിച്ചു. കെ എൻ എം സംസ്ഥാന കൗൺസിലർ കെ. എം. അഷ്റഫ് സംഗമം ഉദ്ഘാടനം ചെയ്തു. അധ്യാപകരും വിദ്യാർഥികളും തമ്മിലുള്ള ആത്മബന്ധം പഠനാന്തരീക്ഷത്തിലുള്ള ഏറ്റവും സ്വാധീനവും പ്രധാനപ്പെട്ട ഘടകവുമാണ്. അധ്യാപകരുമായി ശക്തമായി ആത്മബന്ധമുള്ള വിദ്യാർഥികൾക്കേ അക്കാദമികമായി മികച്ച പ്രകടനം കാഴ്ചവെക്കാനും സമൂഹത്തിൽ ഉന്നത നിലവാരമുള്ളവരായി മാറാനും സാധിക്കുകയുള്ളുവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. പി.പി.റുഖിയ്യ ടീച്ചർ ഖുർആൻ പാരായണം നടത്തി. എം വി .മുഹമ്മദ് കോയ, ഇ കെ മുഹമ്മദ് മണ്ണിൽകടവ് എന്നിവർ സംസാരിച്ചു. അക്കാദമിക്ക് വിഷയങ്ങളിൽ മണ്ഡലം കെ എൻ എം ജനറൽ സെക്രട്ടറി പി പി അബ്ദുസ്സലാം മാസ്റ്റർ ക്ലാസെടുത്തു.
കോംപ്ലക്സ് ഭാര വാഹികളായി മുഹമ്മദ് കോയ അടിവാരം ( പ്രസിഡണ്ട് ) വി. കെ മുഹമ്മദ് മാസ്റ്റർ, സുഹറ ടീച്ചർ മണ്ണിൽകടവ് ( വൈ: പ്ര :) ജാഫർ കോളിക്കൽ ( ജനറൽ സെക്രട്ടറി ) ഷറീന ടീച്ചർ, താഹിറ ടീച്ചർ അടിവാരം ( സെക്രട്ടറിമാർ) സഫിയ ടീച്ചർ മണ്ണിൽകടവ് ( ട്രഷറർ)ഇ.കെ മുഹമ്മദ് മണ്ണിൽകടവ് ( ഐ ടി കോർഡിനേറ്റർ) എന്നിവരെ തെരഞ്ഞെടുത്തു.
കോംപ്ലക്സ് ജനറൽ സെക്രട്ടറി ജാഫർ കോളിക്കൽ നന്ദി പറഞ്ഞു.