അടിവാരം :എ എൽ പി സ്കൂളിൽ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം കലാകാരി ഉണ്ണി വേദ സുരേഷ് നിർവഹിച്ചു. മുഖ്യാതിഥിയായ നാടൻ പാട്ട് കലാകാരൻ പ്രദീപന്റെ നേതൃത്വത്തിൽ നടന്ന നാടൻപാട്ട് ശില്പശാലയിലൂടെ വിദ്യാർത്ഥികൾക്ക് നാടൻപാട്ടിനെ കുറിച്ച് കൂടുതൽ അറിയാനും വായ്ത്താരികൾ പരിചയപ്പെടാനും സാധിച്ചു. പിടിഎ പ്രസിഡന്റ് ജാഫർ ഖാൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ മുൻ പ്രസിഡന്റ് നാസർ കാണലാട് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സീനിയർ അസിസ്റ്റന്റ് ഹഫ്സത്ത് ടീച്ചർ സ്വാഗതവും വിദ്യാരംഗം കൺവീനർ ഷംല ടീച്ചർ നന്ദിയും പറഞ്ഞു. പിടിഎ അംഗങ്ങളായ ബഷീർ, അർഷാദ് എന്നിവരുടെയും രഞ്ജിത്ത്, ഇന്ദിര തുടങ്ങിയ കലാകാരുടെയും സാന്നിധ്യം പരിപാടിക്ക് മിഴിവേകി