പുതുപ്പാടി:വെസ്റ്റ് കെെതപ്പൊയില്‍ കുരിശുപള്ളിയില്‍ പ്രവര്‍ത്തിക്കുന്ന ഗ്രാന്റ് ഫാമിലി ഹോട്ടല്‍ പ്രാദേശിക സിപിഎം നേതാക്കളുള്‍പ്പെട്ട ഒരുസംഘം അടിച്ചു തകര്‍ത്തു.ഹോട്ടല്‍ ഉടമയേയും ഭാര്യയേയും അക്രമിച്ച അക്രമി സംഘം ഹോട്ടലിലെ തെയ്യാറാക്കി വെച്ച ഭക്ഷണ സാധനങ്ങളടക്കം സര്‍വ്വതും നശിപ്പിച്ചു.ഹോട്ടല്‍ ഉടമയുടെ പരാതിയില്‍ മൂന്നു പേരെ കസ്റ്റഡിയിലെടുത്തു.
സമീപത്തെ ഹയര്‍സെക്കണ്ടറി സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷം മൊബെെലില്‍ പകര്‍ത്തി പോലീസിന് കെെമാറി എന്നാരോപിച്ചാണ് അക്രമമുണ്ടായത്.പ്രാദേശിക സിപിഎം പ്രവര്‍ത്തകരായ ഷാമില്‍,സ്റ്റാലില്‍ എന്നിവരുടെ നേതൃത്തത്തിലെത്തിയ ഇരുപതോളം പേരാണ് അക്രമം അഴിച്ചു വിട്ടതെന്ന് ഉടമ പറഞ്ഞു.അക്രമം കണ്ടു നിന്നവര്‍ വീഡിയൊ പകര്‍ത്തി ഹോട്ടല്‍ ഉടമക്ക് നല്‍കിയിരുന്നു.ഇത് ശ്രദ്ധയില്‍പ്പെട്ട അക്രമി സംഘം മൊബെെല്‍ഫോണ്‍ പിടിച്ചുവാങ്ങുകയും മേശയിലുണ്ടായിരുന്ന പെെസ എടുത്തതായും ഉടമ പറഞ്ഞു.അക്രമത്തില്‍ പരിക്കേറ്റ ഉടമ അബ്ദുറഹിമാനും ഭാര്യയും താമരശ്ശേരി താലൂക്ക് ഹോസ്പിറ്റലില്‍ ചികില്‍സ തേടി.