കോഴിക്കോട് : തൊട്ടിൽപ്പാലത്ത് കാട്ടാനകുട്ടിയെ പിന്തുടരുന്നതിനിടയിൽ ആർആർടി അംഗത്തിന് പരിക്ക്. താമരശ്ശേരിയിൽ നിന്നും വന്ന ആർആർടി അംഗം കരീമിന് പരിക്ക് ഏറ്റത്. ദൗത്യസംഘത്തിന്റെ മൂന്നാം ദിവസത്തെ തിരച്ചിലിലും ആനയെ പിടികൂടാൻ ആയില്ല.
കാവിലുംപാറ പഞ്ചായത്തിലെ കരിങ്ങാടും, ചൂരണിയിലും ആറുപേരെ ആക്രമിച്ച കാട്ടാനക്കുട്ടിയെ പിടികൂടാനുള്ള ദൗത്യസംഘത്തിന്റെ ശ്രമത്തിനിടയിലാണ് താമരശ്ശേരിയിൽ നിന്നും വന്ന ആർആർടി സംഘാംഗമായ കരീമിന് പരിക്ക് പറ്റിയത്. ഞായറാഴ്ച ഉച്ചയോടെ കാട്ടാനക്കുട്ടിയെ കരിങ്ങാട് പടിയപ്പള്ളി മലയിൽ കണ്ടെത്തിയിരുന്നു