തിരുവമ്പാടി:പട്ടികവർഗ്ഗ വികസന വകുപ്പിന്റെ സുവർണ്ണ ജൂബിലിയോട് അനുബന്ധിച്ച് മേലെപൊന്നാങ്കയം പട്ടികവർഗ്ഗ ഉന്നതിയിൽ ഊരുത്സവം സംഘടിപ്പിച്ചു. വാർഡ് മെമ്പർ ശ്രീ കെ ഡി ആന്റണിയുടെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ബിന്ദു ജോൺസൺ നിലവിളക്ക് തെളിയിച്ചു കൊണ്ട് ഉദ്ഘാടനം ചെയ്തു. ഉന്നതിയിലെ മുതിർന്ന അംഗങ്ങളെ ചടങ്ങിൽ ആദരിച്ചു തുടർന്ന്
അംഗൻവാടി ടീച്ചർ മിനി മോൾ, ഫെസിലിറ്റേറ്റർ സോന, ഹാംലറ്റ് ആശാവർക്കർ മഞ്ജു, സുശീല, ശശികല, അരുൺ മനോജ് തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി. ഊരുൽസവ സന്ദേശം അവതരിപ്പിച്ചുകൊണ്ട് എസ് ടി പ്രമോട്ടർ ശ്യാം കിഷോർ സ്വാഗതവും ഉന്നതി മൂപ്പൻ നിയേഷ് ചന്ദ്രൻ നന്ദിയും പറഞ്ഞു
തുടർന്ന് ഉന്നതിനിയിലെ കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികളും അരങ്ങേറി