മലപ്പുറം :എടപ്പാൾ അയിലക്കാട് ഐനിച്ചിറയിൽ നീന്താൻ ഇറങ്ങി ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.തിരൂർ കൂട്ടായി കോതപറമ്പ് സ്വദേശി മഞ്ഞ പ്രയകത്ത് മുഹമ്മദ് ഖൈസ്( 35 )ആണ് ഒഴുക്കിൽപ്പെട്ട് മരണപ്പെട്ടത്.ഇന്നലെ വൈകിയിട്ട് 6 മണിയോടെയാണ് സംഭവം.
നാട്ടുകാരും, പൊന്നാനിയിൽ നിന്നുള്ള ഫയർഫോഴ്സും, പോലീസ്, ടി ഡി ആർ എഫ് വളണ്ടിയർമാരും ഏറെ നേരത്തെ തിരച്ചിൽ ഒടുവിലാണ് മൃതദേഹം ലഭിച്ചത്
മൃതദേഹംപൊന്നാനി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി