പുതുപ്പാടിയിൽ വീണ്ടും മയക്കുമരുന്ന് അക്രമണം.യുവാവ് മാതാവിനെ കുത്തി പരുക്കേൽപ്പിച്ചു.
മണൽവയൽ പുഴങ്കുന്നുമ്മൽ റമീസാണ് മാതാവ് സഫിയയെ കുത്തി പരുക്കേൽപ്പിച്ചത്. ആക്രമത്തിൽ സഫിയയുടെ കൈക്ക് നിസാര പരുക്കേറ്റു.
ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് താമരശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിലെ പുതുപ്പാടി മണൽ വയലിൽ 21 കാരനായ മകൻ ഉമ്മയെ കുത്തി പരുക്കേൽപ്പിച്ചത്.
റമീസ് മയക്കുമരുന്ന് ഉപയോഗിച്ചിരുന്ന ആളാണെന്നും മുമ്പ് രണ്ടു തവണ ഡിഅഡിക്ഷൻ സെന്ററിൽ ചികിത്സ തേടിയിരുന്നതായും അറിയുന്നു. റമീസിനെ പോലീസ് കസ്റ്റഡിയിലെടുത്ത് മെഡിക്കൽ പരിശോധനക്ക് ശേഷം താമരശ്ശേരി പോലീസ് സ്റ്റേഷനിൽ എത്തിച്ചു. ഉമ്മ താമരശ്ശേരി താലൂക്ക് ഹോസ്പിറ്റലിൽ ചികിത്സതേടി.