കോരങ്ങാട് ജി എൽ പി സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി നിർമ്മാണം പൂർത്തിയായ ടോയ്ലറ്റ് ബ്ലോക്കിന്റെ ഉദ്ഘാടനം 28/ 7 /2025/ 11മണിക്ക് താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്. എ. അരവിന്ദൻ നിർവഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി.മിനി ടീച്ചറുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ വാർഡ് മെമ്പർ ശ്രീമതി. ഫസീല ഹബീബ് അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻഅഡ്വ. ജോസഫ് മാത്യു, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻശ്രീ. എം. ടി.അയ്യൂബ് ഖാൻ,പിടിഎ പ്രസിഡണ്ട് ശ്രീ. ഹബീബ് റഹ്മാൻ, പിടിഎ വൈസ് പ്രസിഡണ്ട് ശ്രീമതി. രജനി, എസ് എം സി വൈസ് ചെയർമാൻ ശ്രീ. അബ്ദുൽ സമദ്, എം പി ടി എ പ്രസിഡന്റ് ശ്രീമതി. ദിവ്യ, അസിസ്റ്റന്റ് എൻജിനീയർ ശ്രീമതി.നിമ്മി. കെ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സ്കൂൾ സ്റ്റാഫ് സെക്രട്ടറി ശ്രീമതി. സുബൈദ ടീച്ചർ പരിപാടിക്ക് കൃതജ്ഞത അർപ്പിച്ചു. SMC, PTA, MPTA, പ്രതിനിധികളും അധ്യാപകരും വിദ്യാർത്ഥികളും പരിപാടിയിൽ പങ്കെടുത്തു.