താമരശ്ശേരി*:കട്ടിപ്പാറ പഞ്ചായത്തിലെ അമ്പായത്തോട് പ്രവര്‍ത്തിക്കുന്ന ഫ്രഷ്കട്ട് മാലിന്യ സംസ്കരണ പ്ലാന്റില്‍ സംഘര്‍ഷം.പ്ലാന്റിനെതിരെ സമാധാനപരമായി സമരം ചെയ്യുന്ന കുടുംബിനികളടങ്ങുന്ന നാട്ടുക്കാര്‍ക്കെതിരെ സ്ഥാപന ഉടമ ഗുണ്ടകളെ വിട്ട് അക്രമണം അഴിച്ചു വിടുകയായിരുന്നു.അക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.
നാട്ടുകാരുടെ ശക്തമായ സമരത്തെ തുടർന്ന് സമരക്കാരുമായി ഉണ്ടാക്കിയ ധാരണ മൂലം താത്കാലികമായി അടച്ച്പൂട്ടിയ സ്ഥാപനം ധാരണ ലംഘിച്ച് കൊണ്ട് വീണ്ടും അന്തരീക്ഷ മലിനീകരണം നടത്തി ജനജീവിതം ദുസ്സഹമാക്കുകയായിരുന്നു ഇതിനെതിരെ നാട്ടുകാർ കുറച്ചു ദിവസമായി സ്ഥാപനത്തിന് മുന്നില്‍ ന നിരാഹാര സമരം നടത്തി വരികയായിരുന്നു.ഇതിനടയിലേക്ക് രാത്രിയോടെ ഗുണ്ടകളെ ഇറക്കി അക്രമം അഴിച്ചു വിട്ടത്.
പരുക്കേറ്റവർ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
ജീവൻ ത്യജിച്ച് ആയാലും ഫാക്ടറി അടച്ചു പൂട്ടുന്നത് വരെ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്ന് സമര സമിതി അറിയിച്ചു